കൊവിഡ് ഇല്ലെന്ന രേഖ വന്ദേഭാരതില്‍ വരുന്നവര്‍ക്കും നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ 

കൊവിഡ് ഇല്ലെന്ന രേഖ വന്ദേഭാരതില്‍ വരുന്നവര്‍ക്കും നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ 

വന്ദേ ഭാരത് മിഷനില്‍ വരുന്ന പ്രവാസികള്‍ക്കും കൊവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. രോഗം ഉള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രോഗവ്യാപന സാധ്യതയുള്ളതുകൊണ്ടാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രവാസികളെ നാട്ടില്‍ എത്തിക്കണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന തെളിയിക്കുന്നത്.

കൊവിഡ് ഇല്ലെന്ന രേഖ വന്ദേഭാരതില്‍ വരുന്നവര്‍ക്കും നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍ 
ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍; അമിത്ഷായുടെ യോഗത്തില്‍ പങ്കെടുത്തു

കൊവിഡ് പടര്‍ന്ന രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ രോഗമില്ലെന്ന രേഖ ഹാജരാക്കണമെന്ന് മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മനുഷ്യത്വരഹിത നടപടിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ യാത്രക്കാര്‍ക്ക് കൊവിഡ് ഇല്ലെന്ന രേഖ നിര്‍ബന്ധമാക്കണമെന്ന് സ്വകാര്യ വിമാനക്കമ്പനികളോട് സംസ്ഥാനം ആവശ്യപ്പെട്ടത് വിവാദമായി. വിമാനത്തില്‍ രോഗികള്‍ ഇല്ലെന്ന് ഉറപ്പാക്കാനായാല്‍ മറ്റുള്ളവര്‍ക്ക് പടരുന്നതും ജീവനക്കാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതും ഒഴിവാക്കാനാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതിനകം 812 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷന്‍ മുഖേന 360 വിമാന സര്‍വീസുകളുമുണ്ടാകും. ഇത്തരത്തില്‍ ജൂണില്‍ രണ്ട് ലക്ഷം പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in