ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍; അമിത്ഷായുടെ യോഗത്തില്‍ പങ്കെടുത്തു

ഡല്‍ഹി ആരോഗ്യമന്ത്രി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍; അമിത്ഷായുടെ യോഗത്തില്‍ പങ്കെടുത്തു
Published on

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പനിയും ശ്വാസം മുട്ടും അനുവഭപ്പെട്ടതിനെ തുടര്‍ന്നാണ് രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ചികിത്സ തേടിയത്. കോവിഡ് പരിശോധന നടത്തും.

ഇന്നലെയാണ് സത്യേന്ദ്ര ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യം മന്ത്രി തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ മുഖ്യന്ത്രി അരവിന്ദ് കെജരിവാളിനൊപ്പം സത്യേന്ദ്ര ജെയിനും പങ്കെടുത്തിരുന്നു.

രാജ്യത്ത് കോവിഡ് മരണം 9900 എത്തി. ഒറ്റദിവസം കൊണ്ട് 380 പേരാണ് മരിച്ചത്. 10667 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in