ഒന്നാം പേജ് 1000 പേരുടെ ചരമകോളമാക്കി ന്യൂയോര്‍ക്ക് ടൈംസ്, ഒരു ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കൊവിഡ് മരണസംഖ്യ

ഒന്നാം പേജ് 1000 പേരുടെ ചരമകോളമാക്കി ന്യൂയോര്‍ക്ക് ടൈംസ്, ഒരു ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കൊവിഡ് മരണസംഖ്യ

കൊവിഡ് വ്യാപനത്തിലും മരണനിരക്കിലും അമേരിക്ക നേരിടുന്ന ഗുരുതര പ്രതിസന്ധി വിശദീകരിച്ച് ന്യൂയോര്‍ക്ക് ടൈംസ്. ഒന്നാം പേജ് ആറ് കോളം തലക്കെട്ടില്‍ 1000 പേരുടെ മരണവിവരങ്ങള്‍ക്കായി മാറ്റിവച്ചാണ് ലോകപ്രശസ്ത പത്രം അമേരിക്കയിലെ കൊവിഡ് തീവ്രത വെളിപ്പെടുത്തുന്നത്. യുഎസിലെ മരണം ഒരു ലക്ഷത്തിനരികെ, കണക്കാക്കാനാത്ത നഷ്ടം എന്ന തലക്കെട്ടിലാണ് ഒന്നാം പേജ്. അവരൊന്നും ഒരു പട്ടികയിലെ വെറും പേരുകളല്ല, അവര്‍ നമ്മളാണ് എന്ന ഉപശീര്‍ഷകത്തിനൊപ്പമാണ് കൊവിഡ് ബാധിച്ച് മരിച്ച 1000 പേരുടെ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.

നൂറിലേറെ ദിനപത്രങ്ങളില്‍ നിന്നാണ് കൊവിഡ് ബാധിച്ച് മരിച്ച ആയിരം പേരെ ഉള്‍പ്പെടുത്തിയത്. മരിച്ച ആളുകളുടെ സവിശേഷതയും അവര്‍ ജീവിതത്തില്‍ അവര്‍ ആരായിരുന്നുവെന്നും വ്യക്തമാക്കിയാണ് പട്ടിക. ഗവേഷകനായ അലന്‍ ഡലക്വിര്‍ ആണ് ഈ പട്ടിക സമാഹരിച്ചത്. കൊവിഡ് ബാധിതരായി മരിച്ച സമൂഹത്തിന്റെ വിവിധ തുറകളിലുളള മനുഷ്യരെ ആദരപൂര്‍വം പരിചയപ്പെടുത്തി ദുരന്തതീവ്രത വിശദീകരിക്കാനാണ് ഈ കോളത്തിലൂടെ ടൈംസ് ശ്രമിച്ചത്.

ഒന്നാം പേജ് 1000 പേരുടെ ചരമകോളമാക്കി ന്യൂയോര്‍ക്ക് ടൈംസ്, ഒരു ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കൊവിഡ് മരണസംഖ്യ
മുന്‍കരുതലുകളോട് മുഖംതിരിച്ചതിന് നല്‍കേണ്ടി വന്ന വില, അമേരിക്കയിലെ കൊവിഡ് അനുഭവം

ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ ഒരു ചിത്രം പോലുമില്ലാതെ ഒന്നാം പേജ് പുറത്തിറക്കുന്നത് ആദ്യമാണെന്ന് ചീഫ് ക്രിയേറ്റിവ് ഓഫീസര്‍ ടോം ബോഡ്കിന്‍. 16 ലക്ഷം കൊവിഡ് കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഒന്നാം പേജ് 1000 പേരുടെ ചരമകോളമാക്കി ന്യൂയോര്‍ക്ക് ടൈംസ്, ഒരു ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കൊവിഡ് മരണസംഖ്യ
‘ലാലേട്ടന്‍ എത്രയാഴത്തില്‍ തിരക്കഥ ഉള്‍ക്കൊള്ളുന്നുവെന്നതിന് തെളിവാണ് ആ ഉറുമാല്‍’ ; ദേവാസുരത്തിലെ അനുഭവം പങ്കുവെച്ച് ഷാജൂണ്‍ കാര്യാല്‍ 
ഒന്നാം പേജ് 1000 പേരുടെ ചരമകോളമാക്കി ന്യൂയോര്‍ക്ക് ടൈംസ്, ഒരു ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കൊവിഡ് മരണസംഖ്യ
‘തൊട്ടടുത്തുണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്’; മരിച്ച അച്ഛനെ കാണാനാകാതെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മകന്റെ അനുഭവം 

Related Stories

No stories found.
logo
The Cue
www.thecue.in