നമ്മളാരും സുരക്ഷിതരല്ല, ഇതൊരു കരുതലാണ്, ജനതാ കര്‍ഫ്യൂവിന് ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

നമ്മളാരും സുരക്ഷിതരല്ല, ഇതൊരു കരുതലാണ്, ജനതാ കര്‍ഫ്യൂവിന് ക്ഷണിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

മാര്‍ച്ച് 22ന് രാവിലെ ഏഴ് മുതല്‍ രാത്രി 9വരെ ജനതാ കര്‍ഫ്യൂ ആചരിച്ച് പുറത്തിറങ്ങാതിരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കുന്നതായും ഇതൊരു കരുതലാണ്, സുരക്ഷക്ക് വേണ്ടിയുള്ള കരുതല്‍ എന്നും ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ മമ്മൂട്ടി. കോവിഡ് 19 സമൂഹ വ്യാപനം എന്ന മാരകമായ ഘട്ടം നമ്മുക്ക് ഒറ്റക്കെട്ടായി മറികടന്നേ പറ്റൂ എന്ന് മോഹന്‍ലാല്‍.

ജനതാ കര്‍ഫ്യൂ വീഡിയോയില്‍ മോഹന്‍ലാല്‍

കോവിഡ് 19 സമൂഹ വ്യാപനം എന്ന മാരകമായ ഘട്ടം നമ്മുക്ക് ഒറ്റക്കെട്ടായി മറികടന്നേ പറ്റൂ. മാര്‍ച്ച് 22ന് ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി അതിന് പിന്തുണ നല്‍കിയിരിക്കുന്നു. രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെ വീടിന് പുറത്തിറങ്ങാതെ നമ്മുക്കും ഈ ജനജാഗ്രതാ കര്‍ഫ്യൂവില്‍ ഭാഗമാകാം. ഒരു വിപത്തിന്റെ വ്യാപനം തടയാന്‍ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

ജനതാ കര്‍ഫ്യൂവിനെക്കുറിച്ച് മമ്മൂട്ടി

വകതിരിവില്ലാതെ കടന്നുവരും കൊറോണ, മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോള്‍ നമ്മുക്ക് തടയാന്‍ സാധിക്കും. ഈ വൈറസിന്റെ വ്യാപനത്തെ, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. നമ്മുക്കൊന്നിച്ച് നില്‍ക്കാം. ഇതൊരു കരുതലാണ്, സുരക്ഷക്ക് വേണ്ടിയുള്ള കരുതല്‍.

ജനതാ കര്‍ഫ്യൂ

ജനങ്ങള്‍ ജനങ്ങള്‍ക്കായി ആചരിക്കുന്ന കര്‍ഫ്യൂ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ജനതാ കര്‍ഫ്യൂവിനെ വിശേഷിപ്പിച്ചത്. അവശ്യ വിഭാഗങ്ങള്‍ ഒഴികെ ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കും. സ്വകാര്യബസുകള്‍ ഉള്‍പ്പെടെ നിരത്തില്‍ ഇറങ്ങില്ല. പൊതുഗതാഗതവും മെട്രോയും നിര്‍ത്തിവയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. 3700 ഓളം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in