റമദാനൊരുങ്ങി യൂണിയന്‍ കോപ്

റമദാനൊരുങ്ങി യൂണിയന്‍ കോപ്

റമദാന്‍ മാസത്തോട് അനുബന്ധിച്ചുളള ഒരുക്കങ്ങള്‍ പൂ‍ർത്തിയാക്കി യൂണിയന്‍ കോപ്. ഇത്തവണ ആയിരക്കണക്കിന് ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാകും.റമദാന്‍ അവസാനം വരെ 4000 ത്തിലേറെ ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്ന് സിഇഒ സിഇഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു.

11 പുതിയ ക്യാംപെയിനുകളാണ് ഇത്തവണ സജ്ജമാക്കുന്നത്. ഇതിൽ ഷോപ് ആൻഡ് വിൻ ഓഫറും ഉൾപ്പെടുന്നു. യൂണിയൻ കോപ് ശാഖകളിലും മാളുകളിലും 200 ദിർഹത്തിന് മുകളിൽ ഷോപ് ചെയ്യുന്നവർക്ക് 14 കാറുകൾ സമ്മാനമായി ലഭിക്കാനുള്ള അവസരമാണിത്. ആഴ്ചതോറും ഫൂഡ്, ടെക്, വീട്ടുപകരണങ്ങൾ എന്നിവയിൽ കിഴിവ് ലഭിക്കും.

യൂണിയൻ കോപിന്‍റെ 27 ശാഖകളിലും ഏഴ് കൊമേഴ്സ്യൽ സെന്ററുകളിലും വെബ്സ്റ്റോറിലും സ്മാർട് ആപ്പിലും ഷോപ് ചെയ്യാം. അവശ്യ സാധനങ്ങൾ, കാൻഡ് ഉൽപന്നങ്ങൾ, ഫ്രഷ് ഉൽപന്നങ്ങൾ, റമദാൻ സ്പെഷ്യൽ ഉൽപന്നങ്ങൾ എന്നിവയിൽ കിഴിവ് ലഭ്യമാണ്. യൂണിയൻ കോപ് ആപ്പിലൂടെയും വെബ്സ്റ്റോറിലൂടെയും 45 മിനിറ്റിനുള്ളിൽ അവശ്യസാധനങ്ങൾ ഓർഡർ ചെയ്യാനുമാകും.

ലോയൽറ്റി കാർഡ് ഉടമകളുടെ എണ്ണം 913,306 ആയി ഉയർന്നു

യൂണിയൻ കോപ് ലോയൽറ്റി പ്രോ​ഗ്രാമായ 'തമയസ്' അം​ഗങ്ങളുടെ എണ്ണം 913,306 കവിഞ്ഞതായി കണക്കുകള്‍. രണ്ട് കാർഡുകളാണ് തമയസ് വഴി ലഭിക്കുന്നത്. ഓഹരിയുടമകൾക്ക് ​ഗോൾഡ്, ഓഹരി ഇല്ലാത്തവർക്ക് സിൽവർ എന്നിങ്ങനെയാണിവ. ​ഗോൾഡ് കാർഡ് ഉള്ളവരുടെ എണ്ണം 33,937 ആണ്. സിൽവർ കാർഡ് ഉടമകളുടെ എണ്ണം 879,369 എത്തി.

ഓൺലൈൻ സ്റ്റോർ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയിലൂടെ യൂണിയൻ കോപ് ഉപയോക്താക്കൾക്ക് കാർഡ് ഉപയോ​ഗിക്കാം. ഓരോ ഇടപാടിന്‍റെയും വിശദ വിവരങ്ങളും ഇൻവോയിസ് ട്രാക്കിങ്ങും സാധ്യമാണ്.എല്ലാ യൂണിയൻ കോപ് ശാഖകളിലും സൗജന്യമായി തമയസ് കാർഡുകൾ വാങ്ങാം. രജിസ്റ്റർ ചെയ്ത്, ഓൺലൈനായി ആക്റ്റിവേറ്റ് ചെയ്ത് ഉപയോ​ഗിക്കാം. 3000 പോയിന്‍റുകള്‍ കാർഡിലുള്ള ​ഗോൾഡ് കാർഡ് ഉടമയ്ക്ക് 50 ദിർഹത്തിന് തുല്യമായി റിഡീം ചെയ്യാം. ഇതേ മൂല്യം തന്നെ 4000 പോയിന്‍റ് നേടിയാൽ സിൽവർ കാർഡ് ഉടമകൾക്കും ലഭിക്കും

Related Stories

No stories found.
logo
The Cue
www.thecue.in