

ട്രസ് ഹോള്‍ഡിങ് ഗ്രൂപ്പ് ദുബായില്‍ പുതിയ കോർപ്പറേറ്റ് ആസ്ഥാനം തുറന്നു. ഗര്‍ഹൂദ് ബിസിനസ് സെന്‍ററിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഗ്രൂപ്പിന്റെ ഇരുപതാം വാര്‍ഷിക വേളയില്‍ സ്ഥാപിതമായ കോര്‍പറേറ്റ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂണിലിവര്‍ അറേബ്യയുടെ മുന്‍ മേധാവി ഖലീല്‍ യാസീന്‍ മുഖ്യാതിഥിയായിരുന്നു.
ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സമീര്‍ പറവട്ടി, ഗ്രൂപ്പ് പ്രസിഡന്‍റ് ഫഹദ് ബിന്‍ സഊദ് അല്‍ തൈജ്‌റി, ഗ്രൂപ്പ് ഡയറക്ടര്‍ അലി മുഹമ്മദ് സിദ്ധീഖ് അല്‍ സംതി എന്നിവര്‍ സന്നിഹിതരായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ 2006-ല്‍ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്‍റെ മൊത്ത വിതരണക്കാരായി പ്രവര്‍ത്തനമാരംഭിച്ച ട്രസ് ഹോള്‍ഡിങ് കഴിഞ്ഞ 20 വര്‍ഷത്തിനിടെയാണ് അഞ്ച് വ്യത്യസ്ത ബിസിനസ് മേഖലകളിലായി വളർന്നത്.ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമടക്കമുള്ള ഏഴ് രാജ്യങ്ങളിലായി 12 കമ്പനികളാണ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്