'ഫ്യൂച്ചര്‍ പവേര്‍ഡ് ബൈ ഗോകുലം'; നീറ്റ്-ജെഇഇ കോച്ചിംഗിനായി പുതിയ അക്കാദമി

'ഫ്യൂച്ചര്‍ പവേര്‍ഡ് ബൈ ഗോകുലം'; നീറ്റ്-ജെഇഇ കോച്ചിംഗിനായി പുതിയ അക്കാദമി
Published on

നീറ്റ്, ജെ.ഇ.ഇ കോച്ചിങ്ങിനു വേണ്ടി 'ഫ്യൂച്ചര്‍ പവേര്‍ഡ് ബൈ ഗോകുലം' എന്ന പേരില്‍ പുതിയ അക്കാദമി. പ്രമുഖ വ്യവസായിയും മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിങ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ഗോകുലം ഗോപാലനും എന്‍ട്രന്‍സ് കോച്ചിങ് വിദഗ്ധരായ മുഹമ്മദ് ജാബിര്‍, ലിനീഷ് കോടിയാട്ട്, അഷിമ ജോഷി തുടങ്ങിയവരും ചേര്‍ന്നാണ് ഉദ്യമം. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ ഏറ്റവും മികച്ച അധ്യാപകരെ കുട്ടികള്‍ക്ക് ക്ലാസ്‌റൂമിലും ഓണ്‍ലൈനിലും ലഭ്യമാക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഫ്യൂച്ചര്‍ അറിയിച്ചു. 250 കോടി രൂപയാണ് ഗോകുലം ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. ആദ്യ ഘട്ടമായി 100 കോടി രൂപ നിക്ഷേപിക്കുന്ന ചടങ്ങും ഫ്യൂച്ചറിന്റെ ഔദ്യോഗിക പ്രഖ്യാപനവും കോഴിക്കോട്ട് നടന്നു.

എന്‍ട്രന്‍സ് കോച്ചിങ് രംഗത്തെ പ്രമുഖ അധ്യാപകരിലൊരാളായ ഗീതാ പ്രസാദാണ് ഫ്യൂച്ചറിന്റെ അക്കാദമിക് ഡയറക്ടര്‍. നീറ്റ്, ജെ.ഇ.ഇ, ഓണ്‍ലൈന്‍ കോച്ചിങ് വിഭാഗങ്ങള്‍ക്കായി വിവിധ അക്കാദമിക് ഹെഡുമാരുള്‍പ്പെടെ വലിയ അധ്യാപകരുടെ നിര തന്നെ ഫ്യൂച്ചറിന്റെ ഭാഗമായുണ്ട്. മുന്‍നിര കെമിസ്ട്രി അധ്യാപകനായ റിജു ശങ്കറാണ് ഫ്യൂച്ചര്‍ നീറ്റിന്റെ അക്കാദമിക് ഹെഡ്. ഫിസിക്‌സ് കോച്ചിങ് രംഗത്തെ വിദഗ്ധനായ ഫമീല്‍ മുഹമ്മദാണ് ഓണ്‍ലൈന്‍ വിഭാഗങ്ങളുടെ അക്കാദമിക് ഹെഡ്.

'ഫ്യൂച്ചര്‍ പവേര്‍ഡ് ബൈ ഗോകുലം'; നീറ്റ്-ജെഇഇ കോച്ചിംഗിനായി പുതിയ അക്കാദമി
നിവിനെ സംബന്ധിച്ചിടത്തോളം ടേക്കിൽ അയാൾക്കൊരു മാജിക് ഉണ്ട്: ബി ഉണ്ണികൃഷ്ണൻ

കുറഞ്ഞ ഫീസില്‍ ഏറ്റവും മികച്ച അധ്യാപകരെ ക്ലാസ്‌റൂമിലും ഓണ്‍ലൈനായും ലഭ്യമാക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് ഫ്യൂച്ചര്‍ അറിയിച്ചു. വലിയ സ്‌കോളര്‍ഷിപ്പുകളും ഫ്യൂച്ചറിന്റെ പ്രത്യേകതയാണ്. ഡോക്ടര്‍, എന്‍ജിനീയര്‍ ജോലികള്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് മാനദണ്ഡങ്ങളില്ലാതെ പഠിക്കാന്‍ കഴിയുന്ന സ്ഥാപനമായിരിക്കും ഫ്യൂച്ചര്‍ എന്നും എല്ലാവര്‍ക്കും പരിഗണനയും ആത്മവിശ്വാസവും കൊടുക്കുന്ന കുട്ടികളുടെ സ്വന്തം പ്ലാറ്റ്ഫോം എന്നതാണ് ഫ്യൂച്ചറിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

'ഫ്യൂച്ചര്‍ പവേര്‍ഡ് ബൈ ഗോകുലം'; നീറ്റ്-ജെഇഇ കോച്ചിംഗിനായി പുതിയ അക്കാദമി
ആദ്യ തമിഴ് ചിത്രം വെട്രിമാരനൊപ്പം, 'അരസനി'ലേക്കുള്ള ക്ഷണം ഒരു അംഗീകാരമായാണ് കാണുന്നത്: ജിബിൻ ഗോപിനാഥ് അഭിമുഖം

കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി അഞ്ച് ഹൈബ്രിഡ് ക്യാമ്പസുകള്‍, കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്ലസ് വണ്‍, പ്ലസ് ടുവിനൊപ്പം എന്‍ട്രന്‍സ് കോച്ചിങ്ങും ലഭ്യമാകുന്ന സ്‌കൂളുകള്‍, എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ പ്രോഗ്രാം, ചെറിയ ക്ലാസുകാര്‍ക്ക് മുതല്‍ നീറ്റ് - ജെ.ഇ.ഇ റിപ്പീറ്റേഴ്‌സിനുള്‍പ്പെടെ ഓണ്‍ലൈന്‍ കോച്ചിംഗ് തുടങ്ങി വലിയ പദ്ധതികളുമായാണ് ഫ്യൂച്ചര്‍ ലോഞ്ച് ചെയ്യപ്പെടുന്നത്. വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഫ്യൂച്ചറില്‍ ആരംഭിക്കുകയാണ്. 9995 200 700 എന്ന നമ്പറില്‍ വിശദാംശങ്ങള്‍ ലഭ്യമാകും.

Related Stories

No stories found.
logo
The Cue
www.thecue.in