വെര്‍ച്ച്വല്‍ സൈക്കോളജിസ്റ്റ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കൗണ്‍സലിംഗിന് തുടക്കം

വെര്‍ച്ച്വല്‍ സൈക്കോളജിസ്റ്റ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കൗണ്‍സലിംഗിന് തുടക്കം
Published on

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്ന വെര്‍ച്ച്വല്‍ സൈക്കോളജിസ്റ്റ് സാങ്കേതിക വിദ്യയ്ക്ക് സംസ്ഥാനത്ത് തുടക്കം. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാപ്പിനെസ് കെയര്‍ എന്ന സൈക്കോളജി ക്ലിനിക് ആണ് ഈ ആധുനിക സാങ്കേതിക വിദ്യ മാനസികാരോഗ്യ രംഗത്തിന് പരിചയപ്പെടുത്തുന്നത്. കേരളത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു രീതി അവതരിക്കപ്പെടുന്നത്. തീര്‍ത്തും സൗജന്യമാണിത്. ഈ സേവനം ലഭിക്കുന്നതിനായി 9207075522 എന്ന വാട്‌സപ്പ് നമ്പരിലേയ്ക്ക് മെസേജ് അയച്ചാല്‍ മാത്രം മതിയാകും.

എഐ വെര്‍ച്ച്യുല്‍ സൈക്കോളജിസ്റ്റ് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഹാപ്പിനെസ്സ് കെയര്‍ സ്ഥാപകന്‍ സിബി എസ് പണിക്കര്‍, സൈക്കോളജിസ്റ്റ് റജുല മണിയേരി, സീന, അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in