ബോക്‌സ് ഓഫീസില്‍ വിസിലടിച്ച് വിജയ്യുടെ ‘ബിഗില്‍’ ; രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍
Boxoffice

ബോക്‌സ് ഓഫീസില്‍ വിസിലടിച്ച് വിജയ്യുടെ ‘ബിഗില്‍’ ; രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍

THE CUE

THE CUE

വിജയും ആറ്റ്‌ലിയും മൂന്നാമതും ഒന്നിച്ച ബിഗില്‍ രണ്ട് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടി. ദീപാവലി റിലീസായി ഒക്ടോബര്‍ 25ന് തിയ്യേറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാടിന് പുറമെ, കേരളം ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ ദിനം തന്നെ ചിത്രം 55 കോടിയോളം കളക്ട് ചെയ്തിരുന്നു.

കേരളം, ആന്ധ്രാ പ്രദേശ്, തെലുങ്കാന കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ചിത്രം ഇതിനകം തന്നെ 10 കോടി വീതം കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നെ നഗരത്തില്‍ മാത്രം മൂന്ന് ദിവസം കൊണ്ട് 5.26 കോടിയാണ് സിനിമ കളക്ട് ചെയ്തത്. ഇന്ത്യക്കകത്ത് മാത്രമല്ല ചിത്രത്തിന്റെ വിജയം, യുഎസില്‍ ഒരു മില്യണ്‍ ഡോളര്‍ കളക്ഷനിലേക്ക് ചിത്രം അടുക്കുകയാണ്. ദീപാവലിക്ക് റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നതും ബിഗില്‍ തന്നെയാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'തെറി'ക്കും 'മെര്‍സലി'നും ശേഷം വിജയ്യും ആറ്റ്‌ലിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ബിഗില്‍. 180 കോടി ബജറ്റില്‍ എജിഎസ് എന്റര്‍ടെയ്‌മെന്‍ര്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീതം. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

The Cue
www.thecue.in