ഇന്നൊരു പ്രതിജ്ഞ എടുക്കാം, ഡോക്ടേഴ്‌സ് ഡേ ദിനത്തില്‍ മോഹന്‍ലാല്‍

ഇന്നൊരു പ്രതിജ്ഞ എടുക്കാം, ഡോക്ടേഴ്‌സ് ഡേ ദിനത്തില്‍ മോഹന്‍ലാല്‍

Published on

ഇന്ന് ലോകം ഒരു പ്രത്യേക പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണല്ലോ.ആരോഗ്യമേഖലയില്‍ തുടങ്ങി സകല ചരാചരങ്ങളെയും ബാധിക്കുന്ന മഹാവിപത്തായി കൊവിഡ് മാറിയിരിക്കുന്നു. നമ്മള്‍ അതിനെതിരെ പോരാടുന്നു. നമ്മുടെ ഈ പോരാട്ടത്തില്‍ മുന്‍നിര പോരാളികള്‍ ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍ തന്നെയാണ്. ഇതില്‍ ഡോക്ടര്‍മാരുടെ ത്യാഗോജ്വല പങ്ക് വിസ്മരിക്കാനാകില്ല. ആയിരത്തോളം ഡോക്ടര്‍മാര്‍ ഈ മഹാമാരിയോട് പോരാടി വീരമൃത്യു വരിച്ചിരിക്കുന്നു.

എന്നിട്ടും പോര്‍മുഖത്ത് നിന്ന് ഒളിച്ചോടാതെ വര്‍ധിതവീര്യത്തോടെ അവര്‍ പോരാട്ടം തുടരുന്നു. നമ്മള്‍ ഓരോരുത്തരം ഈ ആരോഗ്യപ്രവര്‍ത്തകരുടെ ത്യാഗത്തോട് കടപ്പെട്ടിരിക്കുന്നു. മാസങ്ങളോളം തങ്ങളെയും കുടുംബത്തെയും ഓര്‍ക്കാതെ രോഗാണുവിനെ തോല്‍പ്പിച്ചും രോഗവ്യാപനം തടഞ്ഞും നടത്തുന്ന അവരുടെ പ്രവര്‍ത്തനം വിസ്മരിച്ചുകൂടാ. നമ്മുക്ക് ഓരോരുത്തര്‍ക്കും ഇന്നൊരു പ്രതിജ്ഞ എടുക്കാം. ആരോഗ്യമേഖലാ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താതെയും അവര്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യമൊരുക്കാം. അവരെ നമ്മുക്ക് ചേര്‍ത്തുനിര്‍ത്താം സ്‌നേഹിക്കാം

ഡോക്ടേഴ്‌സ് ഡേ ആയ ഈ ദിനത്തില്‍ വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി അവര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍

logo
The Cue
www.thecue.in