ബിഗ് ബോസ് വിന്നര്‍ ഞാനെന്ന് ഇന്നലെ മനസിലായി, വീട്ടിലെത്തി കണ്ടത് പോലെ മോഹന്‍ലാലിന്റെ വിളിയെന്ന് രജിത്കുമാര്‍

ബിഗ് ബോസ് വിന്നര്‍ ഞാനെന്ന് ഇന്നലെ മനസിലായി, വീട്ടിലെത്തി കണ്ടത് പോലെ മോഹന്‍ലാലിന്റെ വിളിയെന്ന് രജിത്കുമാര്‍

മോഹന്‍ലാലിനെ കുറ്റപ്പെടുത്തുകയോ, അധിക്ഷേപിക്കുകയോ ചെയ്യരുതെന്ന് തന്റെ പേരിലുള്ള ആര്‍മി-ആരാധക കൂട്ടത്തോട് ഡോ.രജിത്കുമാര്‍. മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സുഖവിവരം തിരക്കിയതായും എന്ത് ആവശ്യമുണ്ടെങ്കിലും കൂടെയുണ്ടെന്ന് അറിയിച്ചതായും രജിത്കുമാര്‍. ബിഗ് ബോസ് വിന്നര്‍ എന്ന പ്രതീതി ഇതോടെ ഉണ്ടായി. ലാലേട്ടന്റെ ഫോണ്‍ വിളി എനിക്ക് ഉണ്ടാകണമെന്ന് ലോകമലയാളികള്‍ ആഗ്രഹിച്ചിരുന്നുവെന്നും ഡോ.രജിത്കുമാര്‍. ഏഷ്യാനെറ്റ് ബിഗ് ബോസ് സീസണ്‍ സെക്കന്‍ഡില്‍ മത്സരാര്‍ത്ഥിയായ രജിത്കുമാര്‍ മറ്റൊരു മല്‍സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് ഷോയില്‍ നിന്ന് പുറത്തായിരുന്നു.

രജിത്കുമാര്‍ വീഡിയോയില്‍ പറയുന്നത്

ഇന്നലെ രാത്രി ബിഗ് ബോസ്സ് വിന്നര്‍ ഞാനാണെന്ന് ഇന്നലെ രാത്രി ഞാനുറപ്പിച്ചു. കോടി രൂപയുടെ ഫ്‌ളാറ്റ് എനിക്കാണെന്ന് ലഭിച്ചെന്ന പ്രതീതിയും ഉണ്ടായി. ദൈവം എന്നെ അനുഭവത്തില്‍ ബോധിപ്പിച്ചു. ഇന്നലെ രാത്രി നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ എന്നെ ഫോണ്‍ വിളിച്ചു. എന്റെ വീട്ടിലെത്തി എന്നോട് സംസാരിക്കുന്നത് പോലെയാണ് തോന്നിയത്. കയ്യിലുള്ളത് പൊട്ടഫോണ്‍ ആണ്, ഓവര്‍ ഹീറ്റ് ആയാല്‍ ഓഫാകും. ചിലപ്പോള്‍ സൈലന്റ് ആകും. ആറ് മണിക്ക് കിച്ചണിലായിരുന്നു. ആ സമയത്ത് ഫോണില്‍ ഒരു ഫാന്‍സി നമ്പരില്‍ നിന്ന് രണ്ട് മിസ്ഡ് കോള്‍. ആ നമ്പരില്‍ തിരിച്ചുവിളിച്ചപ്പോള്‍ എടുത്തില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് പ്രവീണ്‍ സാര്‍ വിളിച്ചു. സാര്‍ എന്താണ് ഫോണ്‍ എടുക്കാതിരുന്നത്, അത് ലാലേട്ടനാണ് വിളിച്ചിരുന്നതെന്ന് പറഞ്ഞു. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ എന്നായി. കുറേ തവണ വിളിച്ചുകൊണ്ടിരുന്നു. എടുത്തില്ല. എട്ടരയായപ്പോള്‍ ലാലേട്ടന്റെ ഫോണ്‍ വന്നു. ആദ്യം ചോദിച്ചത് ആഹാരം കഴിച്ചോ എന്നാണ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ചെന്നൈയിലാണ്. തിരുവനന്തപുരത്ത് ആണേല്‍ കാണാമായിരുന്നു എന്ന് പറഞ്ഞു. ചേട്ടന്‍ കുടെയുണ്ടെന്നും, എന്ത് ആവശ്യമുണ്ടെങ്കിലും സഹകരിക്കാമെന്നും കൂടുതല്‍ സാമീപ്യം ഉണ്ടാകുമെന്നും പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാനാകാകില്ല. ലാലേട്ടന്‍ വിളിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു. ലാലേട്ടന്റെ ഫോണ്‍ വിളി എനിക്ക് ഉണ്ടാകണമെന്ന് ലോകമലയാളികള്‍ ആഗ്രഹിച്ചിരുന്നു. അത് ലാലേട്ടന്‍ അറിഞ്ഞു. എന്റെ മലയാളി സഹോദരങ്ങള്‍ക്കും എന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഡിആര്‍കെ ആര്‍മി, ഡിആര്‍കെ തലൈവ, രജിത് പ്യുരിഫൈയര്‍ എല്ലാവര്‍ക്കും നന്ദി. എന്നെ സ്‌നേഹിക്കുന്ന ആരും ലാലേട്ടനെ കുറ്റപ്പെടുത്തരുതെന്ന് എന്റെ അപേക്ഷയാണ്.

ബിഗ് ബോസ്സ് ഹൗസിലെ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത 66ാം എപ്പിസോഡില്‍ നിന്ന് ഡോ.രജിത്കുമാറിനെ ഷോയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത്. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ്സ് ഹൗസില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ രേഷ്മ എന്ന മല്‍സരാര്‍ത്ഥിയുടെ കണ്ണിലാണ് രജിത്കുമാര്‍ മുളക് തേച്ചിരുന്നത്. റിയാലിറ്റി ഷോയില്‍ രജിത്കുമാര്‍ നടത്തിയ അതിക്രമത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രജിത്കുമാറിനെതിരെ കേസ് കൊടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛനുമായി സംസാരിക്കണമെന്നായിരുന്നു രേഷ്മയുടെ നിലപാട്. തുടക്കം മുതല്‍ രജിത്കുമാര്‍ ചെയ്ത ക്രൂരമായ ആക്രമണത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലായിരുന്നു രേഷ്മ. ഒത്തുതീര്‍പ്പ് സാധ്യമാകുമോ എന്ന രീതിയില്‍ അവതാരകന്‍ മോഹന്‍ലാലും സഹമല്‍സരാര്‍ത്ഥികളും ചര്‍ച്ച നടത്തിയെങ്കിലും രേഷ്മ നിലപാടില്‍ ഉറച്ചു. ഇതോടെയാണ് ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരുള്ള ഡോ.രജിത് കുമാര്‍ സഹമല്‍സരാര്‍ത്ഥിയെ ആക്രമിച്ചതിന് പുറത്തായത്.

ബിഗ് ബോസ് വിന്നര്‍ ഞാനെന്ന് ഇന്നലെ മനസിലായി, വീട്ടിലെത്തി കണ്ടത് പോലെ മോഹന്‍ലാലിന്റെ വിളിയെന്ന് രജിത്കുമാര്‍
‘ഫൈനലിലെത്താന്‍ കാസ്റ്റിങ്ങ് കൗച്ച്’; തെലുങ്ക് ബിഗ് ബോസ് നടത്തിപ്പുകാര്‍ക്കെതിരെ ലൈംഗികാരോപണം

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.

ബിഗ് ബോസ് വിന്നര്‍ ഞാനെന്ന് ഇന്നലെ മനസിലായി, വീട്ടിലെത്തി കണ്ടത് പോലെ മോഹന്‍ലാലിന്റെ വിളിയെന്ന് രജിത്കുമാര്‍
ബിഗ് ബോസില്‍ ഇനി രജത് സര്‍ vs ജസ്‌ല മാടശ്ശേരി,വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ ഡോ.രജിത്കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ പിന്നീട് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in