കൊവിഡ് 19: ‘കേരളം മികച്ച മാതൃക’, ഇനിയുള്ള ദിവസങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ 

കൊവിഡ് 19: ‘കേരളം മികച്ച മാതൃക’, ഇനിയുള്ള ദിവസങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ 

കൊവിഡ് 19ന്റെ പശ്ചത്തലത്തില്‍ കേരളത്തില്‍ ഏറ്റവും നന്നായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. ഇനിയുള്ള 14 ദിവസം നിര്‍ണായകമാണെന്നും, ഇന്ത്യയിലും കേരളത്തിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബിഗ് ബോസ് സീസണ്‍ 2-ല്‍ മോഹന്‍ലാല്‍ പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ സിനിമ ഷൂട്ടിങ്ങുകള്‍ അടക്കം നിര്‍ത്തിവെയ്ക്കുകയാണെന്നും, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബിഗ്‌ബോസ് ഷോയും തല്‍കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മാതൃകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബ്രേക്ക് ദ ചെയിന്‍ അടക്കമുള്ള ക്യാംപെയിനുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. നിരവധി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് സിനിമാ ചിത്രീകരണമുള്‍പ്പടെ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും, തന്റെ അടുത്ത സിനിമയുടെ റിലീസ് എന്നാണെന്ന് പോലും അറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കൊവിഡ് 19: ‘കേരളം മികച്ച മാതൃക’, ഇനിയുള്ള ദിവസങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ 
കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലും എത്തി; നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചു, ജാഗ്രത 

ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ പരിപാടികള്‍ക്കും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതോടൊപ്പം നിരവധി വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. അതിനെയെല്ലാം കേരളത്തിലെ ആരോഗ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in