കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലും എത്തി; നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചു, ജാഗ്രത 

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലും എത്തി; നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചു, ജാഗ്രത 

കാസര്‍കോട് കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തിയിരുന്നുന്നുവെന്ന് റിപ്പോര്‍ട്ട്. തളിപ്പറമ്പിലുള്ള ഒരു മരണവീട്ടില്‍ ഇയാള്‍ എത്തിയതായാണ് സൂചന. ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കാസര്‍കോട് ആറ് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് തുറന്ന കടകളും ഹോട്ടലുകളും കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. നഗരം പൊതുവെ വിജനമാണ്. സാര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്കും അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറക്കാവൂ.

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലും എത്തി; നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചു, ജാഗ്രത 
‘കൊവിഡ് 19 ചെറുപ്പക്കാരിലും ഗുരുതരമായേക്കാം’; ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന 

കാസര്‍കോട് രോഗം പടരാനിടയാക്കിയ രോഗിക്കെതിരെ കെസെടുത്തിട്ടുണ്ട്. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ചുപേര്‍ക്ക് രോഗം പടര്‍ന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിനാണ് കേസ്.

Related Stories

No stories found.
logo
The Cue
www.thecue.in