കൊവിഡ് 19: ബിഗ് ബോസ് മലയാളം സീസണ്‍ ടു നിര്‍ത്തുന്നു

കൊവിഡ് 19: ബിഗ് ബോസ് മലയാളം സീസണ്‍ ടു നിര്‍ത്തുന്നു

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ടു അവസാനിപ്പിക്കുന്നു. എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രൊഡക്ഷന്‍ ജോലികളും നിര്‍ത്തിവച്ചതായി എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ജീവനക്കാരുടെയും ആര്‍ട്ടിസ്റ്റുകളുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.

ബിഗ് ബോസ്സ് സീസണ്‍ ടു മലയാളം അവസാനിപ്പിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 300ലേറെ പേര്‍ ആണ് ബിഗ് ബോസ് മലയാളം ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഏഷ്യാനെറ്റിലെയും എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയുടെയും ജീവനക്കാരാണ് ഇവര്‍. മോഹന്‍ലാല്‍ ആണ് ഷോ അവതാരകന്‍. എല്ലാ ആഴ്ചയും ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ മോഹന്‍ലാല്‍ ചിത്രീകരണത്തിനായി എത്തുന്നുണ്ട്.

കൊവിഡ് 19: ബിഗ് ബോസ് മലയാളം സീസണ്‍ ടു നിര്‍ത്തുന്നു
‘ഗുണ്ട് എറിയണം, ചെരിപ്പ് മാല ഇടണം’, രേഷ്മയെ ആക്രമിക്കാന്‍ ആഹ്വാനവുമായി ‘രജിത് കുമാര്‍ ആര്‍മി’

നിലവില്‍ ബിഗ് ബോസ്സ് സീസണ്‍ ടു എഴുപത് എപ്പിസോഡുകള്‍ പിന്നിട്ടു. നൂറാം എപ്പിസോഡിലാണ് ഗ്രാന്‍ഡ് ഫിനാലെ. ഷോ അവസാനിപ്പിക്കാന്‍ നാല് ആഴ്ച ബാക്കി നില്‍ക്കെയാണ് രണ്ടാം സീസണ്‍ നിര്‍ത്തിവയ്ക്കുന്നത്. ടിവി താരം ആര്യ, സാജു നവോദയ, അമൃതാ സുരേഷ്, അഭിരാമി സുരേഷ്, അലസാന്‍ഡ്ര, സുജോ, ദയാ അച്ചു, ടിക് ടോക് താരം ഫുക്രു, ആര്‍ ജെ രഘു എന്നിവരാണ് ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരുണ്ടായിരുന്ന ഡോ.രജിത്കുമാര്‍ സഹമല്‍സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന് പുറത്തായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in