എം.എ. റഹ്​മാൻ

എം.എ. റഹ്​മാൻ/ M A Rahman എഴുത്തുകാരനും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനും ആക്ടിവിസ്റ്റുമാണ് പ്രൊഫ. എം.എ. റഹ്മാൻ. മുൻ കോളജ് അദ്ധ്യാപകനായ റഹ്മാൻ കാസർഗോഡ് സ്വദേശിയാണ്. ബഷീർ ദ മാൻ, വയനാട്ടു കുലവൻ, കോവിലൻ എന്റെ അച്ഛാച്ചൻ, എം.ടിയുടെ കുമരനല്ലൂരിലെ കുളങ്ങൾ , എൻഡോസൾഫാൻ: മരിക്കുന്നവരുടെ സ്വർഗ്ഗം (Endosulfan: Paradise for Dying)എന്നീ ശ്രദ്ധേയമായ ഡോക്യുമെന്ററികൾ ഉൾപ്പെടെ പന്ത്രണ്ടിൽ പരം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിരയില്‍ ഏറെ കാലമായി നിലയുറപ്പിക്കുന്നയാളുമാണ്
Connect:
എം.എ. റഹ്​മാൻ
logo
The Cue
www.thecue.in