ലോകകപ്പില്‍ ഇന്ത്യ തോറ്റതിന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

ലോകകപ്പില്‍ ഇന്ത്യ തോറ്റതിന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

ടി-ട്വന്റി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണം. സംഗ്രൂരിലെ എന്‍ജീനിയറിംഗ് കോളേജിലെയും ഖരാറിലെ റായത് ഭാരത് സര്‍വകലാശാലയിലെയും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മുറികളിലെ കേസരകളും കട്ടിലുകളുമടങ്ങുന്ന വസ്തുക്കള്‍ തകര്‍ന്നതും ദൃശ്യങ്ങളില്‍ കാണാം.

ലോകകപ്പില്‍ ഇന്ത്യ തോറ്റതിന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം
'കാണാന്‍ സൗന്ദര്യമുണ്ട്, വായില്‍ നിന്ന് വരുന്നത്ഭരണിപ്പാട്ട്', ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുരളീധരന്‍

ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള ചില വിദ്യാര്‍ത്ഥികള്‍ വടികളുമായി വിദ്യാര്‍ത്ഥികളുടെ മുറികളിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കുകയമായിരുന്നെന്നാണ് സംഗ്രൂരിലെ ഭായ് ഗുരുദാസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ആഖിബ് ഫ്രീ പ്രസ് കശ്മീരിനോട് പറഞ്ഞത്.

തങ്ങള്‍ പാകിസ്ഥാനികളാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഷമിയുടെ മുസ്ലിം ഐഡന്റിറ്റിയെ മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം.

Related Stories

No stories found.
logo
The Cue
www.thecue.in