'സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചു, ലീഗ് നേതൃത്വം മറുപടി പറയണം'; നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയെന്ന് മുന്‍ ഹരിത നേതാക്കള്‍

'സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്താന്‍ ശ്രമിച്ചു, ലീഗ് നേതൃത്വം മറുപടി പറയണം'; നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയെന്ന് മുന്‍ ഹരിത നേതാക്കള്‍
Published on

തങ്ങള്‍ നേരിട്ട അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്ന് ഹരിത മുന്‍ ഭാരവാഹികള്‍. നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയാണ്. തങ്ങള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.

ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായത് കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. പി.കെ.നവാസ് തങ്ങളെ അപമാനിച്ചുവെന്നും കേള്‍ക്കാന്‍ തയ്യാറാകണമെന്നുമായിരുന്നു ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. ഹരിതക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചത്. തങ്ങള്‍ക്കും ആത്മാഭിമാനം വലുതാണെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു.

'കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും അടക്കമുള്ള നേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നു, നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചു. ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താന്‍ ശ്രമം നടന്നു. പിഎംഎ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചു. പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചില്ല.'

വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടുന്നുണ്ട്. സൈബര്‍ ഗുണ്ടകളുടെ കയ്യില്‍ തങ്ങളുടെ ചിത്രങ്ങളടക്കം ഉണ്ടെന്ന് പറഞ്ഞാണ് ഭീഷണി. തങ്ങളുടെ പരാതി വ്യക്തികള്‍ക്കെതിരെയാണെന്നും പാര്‍ട്ടിക്കെതിരെയല്ലെന്നും ഹരിത മുന്‍ ഭാരവാഹികള്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in