'മുസ്ലീം ലീഗിനോളം മികച്ച നേതൃത്വം ലോകചരിത്രത്തില്‍ തന്നെയില്ല'; തീരുമാനം ആലോചിച്ചെടുത്തതാകുമെന്ന് നൂര്‍ബിന റഷീദ്

'മുസ്ലീം ലീഗിനോളം മികച്ച നേതൃത്വം ലോകചരിത്രത്തില്‍ തന്നെയില്ല'; തീരുമാനം ആലോചിച്ചെടുത്തതാകുമെന്ന് നൂര്‍ബിന റഷീദ്
Published on

മുസ്ലീം ലീഗിനോളം മികച്ച നേതൃത്വം ലോകചരിത്രത്തില്‍ പോലും മറ്റൊരു പാര്‍ട്ടിക്കും ഉണ്ടാകില്ലെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുിട്ട മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമിര്‍ശനം ഉയരുന്നതിനിടെയായിരുന്നു പ്രതികരണം. ഹരിതയെ പിരിച്ചുവിടാനുള്ള തീരുമാനം ലീഗ് നേതൃത്വം ആലോചിച്ചെടുത്തതാകുമെന്നും നൂര്‍ബിന റഷീദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

'മുസ്ലീം ലീഗ് എന്ന പാര്‍ട്ടിക്കുള്ളത് സമുന്നതരായ പാണക്കാട് കുടുംബം നയിക്കുന്ന നേതൃത്വമാണ്. ഇതര രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വിഭിന്നമായ നേതൃത്വമാണ് ലീഗിന്റേത്. ലോക ചരിത്രത്തില്‍ പോലും ഇത്രയും നല്ലൊരു നേതൃത്വം മറ്റൊരു പാര്‍ട്ടിക്കും ഉണ്ടാവില്ല. പാര്‍ലമെന്ററി വ്യാമോഹം ഇല്ലാത്ത പ്രസ്ഥാനമാണ്.'

ഇന്ന് പൊട്ടിമുളച്ചതല്ല ലീഗിന്റെ വനിതാ പ്രാതിനിധ്യം. നേതൃത്വം വളരെ ആലോചിച്ച്, എല്ലാവശങ്ങളും ചര്‍ച്ചചെയ്തായിരിക്കും ഹരിത കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.

'മുസ്ലീം ലീഗിനോളം മികച്ച നേതൃത്വം ലോകചരിത്രത്തില്‍ തന്നെയില്ല'; തീരുമാനം ആലോചിച്ചെടുത്തതാകുമെന്ന് നൂര്‍ബിന റഷീദ്
'അപമാനിക്കുന്നവരോട് സന്ധിയില്ല, പോരാട്ടം തുടരും'; നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി

ബുധനാഴ്ച മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമുണ്ടായത്. കടുത്ത അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. നിലവിലെ കമ്മിറ്റി കാലാവധി കഴിഞ്ഞതാണെന്നും ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in