ഞാന്‍ അറിയപ്പെടുന്നത് തന്നെ വിന്‍സന്റ് ഗോമസില്‍ നിന്ന്, കുട്ടികള്‍ക്ക് പോലും ആ പേര് പരിചിതമാക്കി'- മോഹൻലാൽ

ഞാന്‍ അറിയപ്പെടുന്നത് തന്നെ വിന്‍സന്റ് ഗോമസില്‍ നിന്ന്, കുട്ടികള്‍ക്ക് പോലും ആ പേര് പരിചിതമാക്കി'- മോഹൻലാൽ

ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ രാജാവിന്റെ മകൻ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതെത്തിലെ വലിയ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രമായിരുന്നു സിനിമയിലെ വിൻസെന്റ് ഗോമസ് എന്ന നായക കഥാപാത്രം . താൻ സിനിമയിൽ അറിയപ്പെടുന്നത് തന്നെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രത്തിലൂടെയായിരുന്നുവെന്നും കുട്ടികൾക്ക് പോലും ആ പേര് പരിചിതമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ ഫേസ്ബുക് കുറിപ്പ്

എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ...

പ്രണാമം ഡെന്നീസ്.

എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു...

Posted by Mohanlal on Monday, May 10, 2021
No stories found.
The Cue
www.thecue.in