കൊവിഡില്‍ പത്ത് ദിവസത്തിനിടെ കേരളത്തില്‍ മരിച്ചത് ഒന്‍പത് വൈദികര്‍

കൊവിഡില്‍ പത്ത് ദിവസത്തിനിടെ കേരളത്തില്‍ മരിച്ചത് ഒന്‍പത് വൈദികര്‍

കൊവിഡ് തീവ്രവ്യാപനം രാജ്യവ്യാപകമായ ഗുരുതര സാഹചര്യം സൃഷ്ടിക്കുമ്പോൾ കേരളത്തില്‍ മാത്രം പത്ത് ദിവസം കൊണ്ട് കൊവിഡ് ബാധിതരായി മരണപ്പെട്ടത് 9 ക്രൈസ്തവ പുരോഹിതര്‍. സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആറ് പുരോഹിതന്മാരും സിഎസ്ഐ സഭയില്‍ നിന്നുള്ള മൂന്നു പേരുമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡില്‍ പത്ത് ദിവസത്തിനിടെ കേരളത്തില്‍ മരിച്ചത് ഒന്‍പത് വൈദികര്‍
മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു; സഭാ നേതൃത്വത്തിനെതിരെ വിശ്വാസികള്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ച് വൈദികരാണ് കോവിഡ് മൂലം മരിച്ചത്. ഇതില്‍ ബിഷപ്പുമാരും ഉള്‍പ്പെടുന്നു. പുതുച്ചേരി മുന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി ആനന്ദാരായര്‍ ചൊവാഴ്ച കോവിഡ് മൂലം മരിച്ചു. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം വൈദികര്‍ ക്വാറന്റൈനിലും ചികില്‍സയിലുമാണ്. അവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട്.

അടുത്തിടെ മരണമടഞ്ഞ വൈദികരില്‍ ഏഴുപേര്‍ സിറോ മലബാര്‍ ചര്‍ച്ചിന് കീഴിലുള്ള തൃശൂര്‍ അതിരൂപതയില്‍ നിന്നുള്ളവരാണെന്ന് സിറോ മലങ്കര സഭയുടെ ഒദ്യോഗിക വക്താവ് ഫാ. ബോവാസ് മാത്യു പറഞ്ഞു. ' ഓര്‍ത്തഡോക്‌സ് സഭയിലെ രാജന്‍ ഫിലിപ്പ് എന്ന പുരോഹിതന്‍ ഒരു വീട്ടില്‍ ഒരു ശുശ്രൂഷയില്‍ പങ്കെടുക്കേണ്ടിവന്നതിനെത്തുടര്‍ന്ന് കോവിഡ് വന്ന് മരിച്ചു. ഓരോ രൂപതയെയും സഭയെയും പരിശോധിച്ചാല്‍ മരണങ്ങളുടെയും അണുബാധകളുടെയും എണ്ണം കൂടുതലായിരിക്കാം.

കഴിഞ്ഞ അഞ്ച് ആഴ്ചയില്‍ മാത്രം, വിവിധ പള്ളികളില്‍ നിന്നും രൂപതകളില്‍ നിന്നുമുള്ള 15 ലധികം പുരോഹിതന്മാര്‍ കോവിഡ് ബാധയേറ്റിട്ടുണ്ട്. ഇവരില്‍ പലരും കേരളത്തില്‍ നിന്നുള്ളവരാണ്. ഏപ്രില്‍ 20 നും 23 നും ഇടയില്‍ 14 പുരോഹിതന്മാര്‍ കൊറോണ വൈറസ് അണുബാധയ്ക്ക് ഇരയായിട്ടുണ്ടെന്ന് കത്തോലിക്കാസഭയെ കേന്ദ്രീകരിച്ചുള്ള ഒരു ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'മാറ്റേഴ്‌സ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു.

സേവനങ്ങളും പരിപാടികളും ഉള്ളപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ പുരോഹിതന്മാര്‍ക്ക് സഭ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സിറോ മലങ്കര പള്ളിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസിയുടെ മുന്‍ പ്രസിഡന്റുമായ കര്‍ദിനാള്‍ ബസെലിയോസ് ക്ലീമിസ്

The Cue
www.thecue.in