മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു; സഭാ നേതൃത്വത്തിനെതിരെ വിശ്വാസികള്‍

മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍  ലംഘിച്ച് ധ്യാനം;  രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു; സഭാ നേതൃത്വത്തിനെതിരെ  വിശ്വാസികള്‍

മൂന്നാറിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന പരാതിയുമായി വിശ്വാസികള്‍. സി.എസ്.ഐ സഭ വൈദികര്‍ക്കെതിരെയാണ് വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്. 480 വൈദികർ ആയിരുന്നു ധ്യാനത്തിൽ പങ്കെടുത്തിരുന്നത്. ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 80 വൈദികര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് മൂന്നാറില്‍ സി.എസ്.ഐ സഭ വൈദികർ ധ്യാനം നടന്നത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലുമെത്തിയിരുന്നു. സി.എസ്.ഐ സഭാ ബിഷപ്പ് ധര്‍മരാജ് റസാലവും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. വൈദികരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് ധ്യാനം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ സഭാനേതൃത്വത്തിനെതിരെ കേസെടുക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മധ്യകേരള ധ്യാനം മാറ്റിവെച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാവൂ. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് 480 വൈദികരെ പങ്കെടുപ്പിച്ച് ധ്യാനയോഗം നടന്നത്. എന്നാല്‍ പ്രോട്ടോകളുകല്‍ പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നാണ് വൈദിക നേതൃത്വത്തിന്‍രെ വിശദീകരണം. ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും യോഗത്തില്‍ നിന്ന് ആര്‍ക്കും വൈറസ് ബാധയുണ്ടായില്ലെന്ന് വൈദികര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in