കുംഭമേളയിലും  റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല; ഗുരുതരമായ സാഹചര്യമാണെന്ന് അമിത് ഷാ

കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല; ഗുരുതരമായ സാഹചര്യമാണെന്ന് അമിത് ഷാ

രാജ്യത്ത് കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കുംഭമേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിലവിൽ കോവിഡ് ബാധ വളരെ ഗുരുതരമായ അവസ്ഥയിലാണെന്നും ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

‘കുംഭമേളയായാലും റംസാന്‍ ആയാലും കൊവിഡ് പ്രേട്ടോകോള്‍ പാലിക്കേണ്ടതുണ്ട്. അത് ഉണ്ടാവുന്നില്ല. അതുകൊണ്ടാണ് കുംഭമേള പ്രതീകാത്മകമായി നടത്തേണ്ടതുണ്ടെന്ന് നമുക്ക് പറയേണ്ടി വരുന്നത്.’ അമിത് ഷാ പറഞ്ഞു. കോവിഡിന്റെ രണ്ടാം വരവിനെ നേരിടാൻ കേന്ദ്രം ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു.

കൊവിഡ്-19 ആദ്യ തരംഗത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും മരുന്നുകളുടേയും ഓക്‌സിജന്റേയും ദൗര്‍ലഭ്യം ഉണ്ടായെന്നുമുള്ള വാദങ്ങൾ അമിത് ഷാ നിഷേധിച്ചു. ഓരോ തരംഗത്തിലും കൊവിഡ്-19 പൂര്‍വ്വാധികം വേഗതയിലാണ് വ്യാപിക്കുന്നതെന്നും എന്നാല്‍ നമ്മള്‍ ഇതിനേയും അതിജീവിക്കുമെന്നും അമിത് ഷാ കൂട്ടിചേര്‍ത്തു.

കുംഭമേളയിലും  റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല; ഗുരുതരമായ സാഹചര്യമാണെന്ന് അമിത് ഷാ
ജനങ്ങളുടെ സുരക്ഷ സർക്കാരിന് പ്രധാനമാണെന്ന് പറയരുത്; ബംഗാളിലെ അമിത് ഷായുടെ പൊതുയോഗങ്ങളെ വിമര്‍ശിച്ച് പാര്‍വ്വതി

അതെ സമയം പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഷാ പങ്കെടുത്ത റാലിയില്‍ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നിരവധിപേരാണ് പങ്കെടുത്തത്. എന്നാൽ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, കേരള. ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം മോശമാണെന്നാണ് അമിത് ഷാ പറഞ്ഞത്.

No stories found.
The Cue
www.thecue.in