ജനങ്ങളുടെ സുരക്ഷ സർക്കാരിന് പ്രധാനമാണെന്ന് പറയരുത്; ബംഗാളിലെ അമിത് ഷായുടെ പൊതുയോഗങ്ങളെ വിമര്‍ശിച്ച് പാര്‍വ്വതി

ജനങ്ങളുടെ സുരക്ഷ സർക്കാരിന് പ്രധാനമാണെന്ന് പറയരുത്; ബംഗാളിലെ അമിത് ഷായുടെ പൊതുയോഗങ്ങളെ വിമര്‍ശിച്ച് പാര്‍വ്വതി

രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പൊതുയോഗങ്ങളെ വിമർശിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ജനങ്ങളുടെ സുരക്ഷ സർക്കാരിന് പ്രധാനമാണെന്ന് ഇനിയെങ്കിലും പറയരുത് എന്നാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

ബംഗാളില്‍ റോഡ് ഷോ അടക്കം നാല് സ്ഥലങ്ങളിലാണ്‌ അമിത് ഷായുടെ പൊതുയോഗങ്ങള്‍ നടന്നത്. ഇതിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് പാര്‍വ്വതി തന്റെ വിമര്‍ശനം അറിയിച്ചത് . കഴിഞ്ഞ ദിവസം കുംഭമേളക്കെതിരെയും താരം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തബ്‌ലീഗ് സമ്മേളനത്തെ വിമര്‍ശിച്ച മാധ്യമങ്ങള്‍ കുംഭമേളയോട് നിശബ്ദത പാലിക്കുന്നു എന്നായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം.

30 ലക്ഷം പേരാണ് കുംഭമേളയിൽ പങ്കെടുത്തത്. എന്നാല്‍ തബ് ലീഗില്‍ കേവലം മൂവായിരത്തോളം പേര്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. അതില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ലോക്ഡൗണും നിയന്ത്രണങ്ങളും സംഭവിക്കുന്നതിന് മുമ്പായിരുന്നു നിസാമുദ്ദീന്‍ മര്‍ക്കസില്‍ ആളുകള്‍ തബ്‌ലീഗിനായി ഒത്തു കൂടിയത്. സംഭവത്തെ തുടർന്ന് ചില മുഖ്യധാരമാധ്യമങ്ങൾ വ്യാപകമായ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചതായി പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പരോക്ഷമായി ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in