നാട്ടുകാരുടെ കാര്യം കഴിഞ്ഞേ ഷിബുവിന് മറ്റെന്തുമുള്ളൂ; ചവറ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിനെ ആശംസിച്ച് മോഹൻലാൽ

നാട്ടുകാരുടെ കാര്യം കഴിഞ്ഞേ ഷിബുവിന് മറ്റെന്തുമുള്ളൂ; ചവറ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിനെ ആശംസിച്ച് മോഹൻലാൽ

ചവറയിലെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണിന് വിജയാശംസകൾ നേർന്ന് നടൻ മോഹൻലാൽ. ‘നാട്ടുകാരുടെ കാര്യം കഴിഞ്ഞേ ഷിബുവിന്‌ മറ്റെന്തുമുള്ളൂവെന്നും, അച്ഛനെ പോലെ തന്നെ മികച്ച രാഷ്ട്രീയക്കാരനും മന്ത്രിയുമാണ് അദ്ദേഹമെന്നും ചവറക്കാരോട് അദ്ദേഹത്തിന് ഇപ്പോഴും കരുതലാണെന്നും മോഹൻലാൽ ആശംസാ വീഡിയോയിൽ പറഞ്ഞു.

മോഹൻലാൽ ആശംസ വീഡിയോയിൽ പറഞ്ഞത്

വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പ്രാധാന്യമുള്ള കൊല്ലം. കരിമണൽ, മത്സ്യബന്ധനം ഇവയ്ക്ക് പ്രാധാന്യമുള്ള ചവറ മണ്ഡലം. ഈ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോൺ സാർ. അദ്ദേഹത്തിന്റെ മകൻ, ഷിബു ബേബി ജോൺ, ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെപ്പോലെ തന്നെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്ക് അറിയാവുന്നതാണ്. തന്റെ മണ്ഡലത്തോട് ആദ്ദേഹത്തിനുള്ള കരുതലിനെപ്പറ്റി നാട്ടുകാർക്ക് അറിയാവുന്നതാണ്. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിന്‌, എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നാടിന്റെ വികസനത്തെപ്പറ്റിയും ഭാവിയെപ്പറ്റിയും ഒരുപാട് സ്വപ്നം കാണുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ എന്റെ സഹോദര തുല്യനായ ഷിബുവിന്‌ വിജയാശംസകൾ.

നന്ദി ലാൽ ❤

Posted by Shibu Baby John on Tuesday, March 30, 2021

കഴിഞ്ഞ തവണ കൊല്ലം ജില്ലയിലെ മണ്ഡലങ്ങളെല്ലാം എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ഉറപ്പിച്ച ചവറ പോലും യുഡിഎഫിനെ കൈവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ അ‍ഞ്ചുവർഷം സജീവ പ്രവർത്തനത്തിലൂടെ ചവറ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഷിബു ബേബി ജോൺ. പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ ഷിബുവിന് വോട്ടുതേടി രംഗത്തെത്തിയിരുന്നു

No stories found.
The Cue
www.thecue.in