ഇടതുപക്ഷത്തെ വെറുക്കാനാവില്ല, അവർ സഹോദരങ്ങൾ; ഇടത് മുന്നണിയുമായി രാഷ്ട്രീയ ചർച്ചകൾ തുടരണമെന്ന് രാഹുൽ ഗാന്ധി

ഇടതുപക്ഷത്തെ വെറുക്കാനാവില്ല, അവർ സഹോദരങ്ങൾ; ഇടത് മുന്നണിയുമായി രാഷ്ട്രീയ ചർച്ചകൾ തുടരണമെന്ന് രാഹുൽ ഗാന്ധി

ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി. രാഷ്ട്രീയപമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചർച്ചകൾ തുടരണമെന്നും അവരെല്ലാം സഹോദരി സഹോദരന്മാരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാനന്തവാടിയിൽ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കും . ആശയപോരാട്ടങ്ങൾക്ക് അപ്പുറം വയനാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരവസരം ലഭിച്ചിട്ടും ഇടത് സർക്കാർ ആ അവസരം വിനിയോഗിച്ചില്ലെന്നും യുഡിഎഫ് വന്നാൽ വയനാട് മെഡിക്കൽ കോളേജ് യഥാർത്ഥ്യമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് നേരെ സിപിഐഎം പിന്തുണയോടു കൂടി ലോക്‌സഭയിലെത്തിയ മുന്‍ എംപി ജോയ്‌സ് ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത് കേരളത്തില്‍ വലിയ വിവാദമാവുകയും ജോയ്‌സ് ജോര്‍ജ് മാപ്പുപറയുകയും ചെയ്തിരുന്നു.

No stories found.
The Cue
www.thecue.in