ജോയ്‌സിന്റെ സ്ത്രീവിരുദ്ധപ്രസംഗത്തില്‍ വ്യാപക പ്രതിഷേധം, രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ കുനിയാനും വളയാനും നില്‍ക്കരുതെന്ന് അധിക്ഷേപം

ജോയ്‌സിന്റെ സ്ത്രീവിരുദ്ധപ്രസംഗത്തില്‍ വ്യാപക പ്രതിഷേധം, രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ കുനിയാനും വളയാനും നില്‍ക്കരുതെന്ന് അധിക്ഷേപം

രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചും കടുത്ത സ്ത്രീവിരുദ്ധ പ്രയോഗം നടത്തിയും മുന്‍ എം.പി ജോയ്‌സ് ജോര്‍ജ്ജ്. ഇടുക്കി ഇരട്ടയാറിലെ എല്‍ഡിഎഫ് പ്രചരണ യോഗത്തില്‍ ജോയ്‌സ് നടത്തിയ അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.

ജോയ്‌സിന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തെ പിന്താങ്ങി മന്ത്രി എം.എം. മണി അടക്കമുള്ള സദസ് ചിരിക്കുന്നതും വീഡിയോയിലുണ്ട്.

രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജിലേ പോകൂ. അവിടെ നിന്ന് നിവര്‍ന്ന് നില്‍ക്കാനും വളഞ്ഞുനില്‍ക്കാനും പഠിപ്പിക്കും. പെണ്‍കുട്ടികള്‍ അങ്ങനെയൊന്നും ചെയ്യരുത്, രാഹുല്‍ പെണ്ണ് കെട്ടിയിട്ടില്ല. ഇതായിരുന്നു സ്ത്രീവിരുദ്ധത നിറഞ്ഞ ജോയ്‌സിന്റെ പ്രസംഗം.

ജോയ്‌സിന്റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുണ്ട.് ജോയ്‌സ് ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവന ലൈംഗിക ചുവയുള്ളതും സ്ത്രീവിരുദ്ധവുമാണെന്നും രമേശ് ചെന്നിത്തല.

No stories found.
The Cue
www.thecue.in