കോഴിക്കോട് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സി.പി.എം എന്ന് ആരോപണം

കോഴിക്കോട് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സി.പി.എം എന്ന് ആരോപണം

കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുര്‍ച്ചെ 2.15ഓടെയായിരുന്നു സംഭവം. ജനലും ഭിത്തിയും ബോംബേറില്‍ തകര്‍ന്നു. രണ്ട് ബൈക്കുകളിലായെത്തിയ സംഘടമാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന കിഴക്കന്‍ പേരാമ്പ്രയിലാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബാക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു.

Attack Against Muslim League Office

Related Stories

No stories found.
logo
The Cue
www.thecue.in