മുസ്ലിംലീഗിന് കൂടുതല്‍ സീറ്റ് നല്‍കണം; മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ വേണ്ടെന്ന് കെ.മുരളീധരന്‍

മുസ്ലിംലീഗിന് കൂടുതല്‍ സീറ്റ് നല്‍കണം; മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ വേണ്ടെന്ന് കെ.മുരളീധരന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് കെ.മുരളീധരന്‍ എം.പി. മുന്നണി വിട്ട കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ സീറ്റുകള്‍ വീതം വെയ്്ക്കുമ്പോള്‍ മുസ്ലിംലീഗിന് കൂടുതല്‍ നല്‍കാന്‍ കഴിയും. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ളവരുമായി ധാരണ വേണ്ടെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു.

സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് വീണ്ടും നല്‍കണം. നാല് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ തെറ്റില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി യു.ഡി.എഫിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണെന്നും കെ.മുരളീധരന്‍ എം.പി പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ ഒഴിവു വന്ന സീറ്റുകള്‍ മുസ്ലിംലീഗ് ആവശ്യപ്പെട്ടിരുന്നു.

Related Stories

The Cue
www.thecue.in