'എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും പരസ്പരം തലതല്ലിക്കീറുന്നത് നിര്‍ത്തണം'; ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന് വെള്ളാപ്പള്ളി

'എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും പരസ്പരം തലതല്ലിക്കീറുന്നത് നിര്‍ത്തണം'; ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്ന് വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും പരസ്പരം തലതല്ലിക്കീറുന്നത് നിര്‍ത്തണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണം. സാമുഹ്യനീതിക്കായി ഭൂരിപക്ഷസമുദായം വോട്ടുബാങ്കായി മാറേണ്ട കാലം അതിക്രമിച്ചുവെന്നും വെള്ളാപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു.

മുസ്ലീം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണനിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്ലീംസമുദായം അപ്രമാദിത്വം നേടി. ഈ വിവേചനം ക്രൈസ്തവ സഭകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെയാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഇത് അപകടമാണെന്നും വെള്ളാപ്പള്ളി.

ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഐക്യമില്ലാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും ഇതരസമുദായങ്ങളും ചേര്‍ന്നാണ് മുമ്പുണ്ടായ ഐക്യമുന്നേറ്റം പൊളിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Vellappally Natesan About Kerala Politics

Related Stories

The Cue
www.thecue.in