സി.പി.എം അനുഭാവിയെയും കുടുംബത്തെയും മര്‍ദ്ദിച്ച് ലീഗ് പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍ പുറത്ത്

സി.പി.എം അനുഭാവിയെയും കുടുംബത്തെയും മര്‍ദ്ദിച്ച് ലീഗ് പ്രവര്‍ത്തകര്‍; ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട് ജില്ലയില്‍ വോട്ടെണ്ണല്‍ ദിത്തില്‍ സി.പി.എം അനുഭാവിയെയും കുടുംബത്തെയും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാഞ്ഞങ്ങാട് നഗരസഭ 36-ാം വാര്‍ഡ് കല്ലൂരാവിയിലായിരുന്നു സംഭവം. സി.പി.എം പ്രവര്‍ത്തകര്‍ വടിവാളുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരും പുറത്തുവിട്ടിട്ടുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മുസ്ലീംലീഗിന് വോട്ട് കുറഞ്ഞു എന്നുപറഞ്ഞ് അക്രമിച്ചു എന്നാണ് ആരോപണം. കല്ലൂരാവി സ്വദേശി നിസാറാണ് പരാതി നല്‍കിയത്. ഭയംമൂലം ആദ്യം പരാതി നല്‍കിയിരുന്നില്ലെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്.

സി.പി.എം പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ലീഗിലെ തന്നെ വിമത വിഭാഗമാണ് ഇതെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം.

CPIM Worker And Family Attacked

Related Stories

No stories found.
logo
The Cue
www.thecue.in