ശിവശങ്കര്‍ ആറ് ദിവസം കൂടി കസ്റ്റഡിയില്‍; ലൈഫ് മിഷനും കെ ഫോണുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ സ്വപ്‌നയ്ക്ക് കൈമാറിയെന്ന് ഇ.ഡി

ശിവശങ്കര്‍ ആറ് ദിവസം കൂടി കസ്റ്റഡിയില്‍; ലൈഫ് മിഷനും കെ ഫോണുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ സ്വപ്‌നയ്ക്ക് കൈമാറിയെന്ന് ഇ.ഡി

എം.ശിവശങ്കറിന്റെ ഇ.ഡി കസ്റ്റഡി കാലാവധി ആറ് ദിവസം കൂടി നീട്ടി. നേരത്തെ അനുവദിച്ച ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘം ഏഴ് ദിവസത്തെ കസ്റ്റഡി കൂടി അനുവദിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ആറ് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചത്.

ശിവശങ്കറും സ്വര്‍ണക്കടത്ത് കേസില പ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ ലഭിച്ചതായി ഇ.ഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌നയ്ക്ക് കൈമാറിയിയെന്ന് കണ്ടെത്തി, ഇതിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരുത്താനുണ്ടെന്നും കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഇ.ഡിക്ക് സാധിക്കുമോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇ.ഡിക്ക് ഇക്കാര്യം അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ ലഭിച്ച് ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ.ഡി കോടതിയില്‍ പറഞ്ഞിരുന്നു.

Related Stories

The Cue
www.thecue.in