എം ശിവശങ്കര്‍ കസ്റ്റഡിയില്‍ ; ഇ.ഡി നീക്കം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ

എം ശിവശങ്കര്‍ കസ്റ്റഡിയില്‍ ;  ഇ.ഡി നീക്കം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിട്ടുകള്‍ക്കകം ഇ ഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് പ്രധാന തെളിവായി അന്വേഷണ ഏജന്‍സികള്‍ നിരത്തിയത്.

എം ശിവശങ്കര്‍ കസ്റ്റഡിയില്‍ ;  ഇ.ഡി നീക്കം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ
ശിവശങ്കര്‍ ഒപ്പം നിന്ന് വഞ്ചിക്കുകയായിരുന്നില്ലേയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റിസ് അശോക് മേനോനാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നത് ഉള്‍പ്പെടെഅദ്ദേഹത്തിനെതിരെ ഇ.ഡി കോടതിയില്‍ നിരവധി വാദങ്ങള്‍ ഉന്നയിച്ചു.ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയുംചെയ്തു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി വിധി.അന്വേഷണസംഘം ആശുപത്രിയിലെത്തി സമന്‍സ് കൈമാറുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വാധീന ശേഷിയുള്ള ശിവശങ്കറിന് ഒക്ടോബര്‍ 16 ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം നടത്തിയിരുന്നു. എന്നാല്‍ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞ പ്രകാരം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും പിന്നീട് സാരമായ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി അവിടെ നിന്നും ഡിസ്ചാര്‍ജും ചെയ്തു. ശേഷം അദ്ദേഹം വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. അതിനിടെ ഒക്ടോബര്‍ 28 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

M Shivashankar IAS Taken Into Custody by Enforcement Directorate

Related Stories

No stories found.
logo
The Cue
www.thecue.in