'ഞാന്‍ വളര്‍ന്ന ഇന്ത്യ തിരിച്ചറിയാനാകാത്തവിധം മോശമായി മാറിയിരിക്കുന്നു'; ശശി തരൂര്‍
'ഞാന്‍ വളര്‍ന്ന ഇന്ത്യ തിരിച്ചറിയാനാകാത്തവിധം മോശമായി മാറിയിരിക്കുന്നു'; ശശി തരൂര്‍

തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തിനെതിരെ നടന്ന വിദ്വേഷ പ്രചരണത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. തനിഷ്‌ക് പരസ്യ വിവാദത്തിന് ദുരന്തപര്യവസാനമായിരിക്കുന്നുവെന്ന് പരസ്യം പിന്‍വലിച്ചത് ചൂണ്ടിക്കാട്ടി ശശി തരൂര്‍ പറഞ്ഞു. സാമുദായിക വിദ്വേഷം പുതിയ നോര്‍മല്‍ ആകുന്ന ദിവസങ്ങളെ കുറിച്ച് താന്‍ ചിന്തിച്ചിട്ട് കൂടിയില്ലെന്നും തരൂര്‍ ട്വീറ്റില്‍ പറയുന്നു. ദ ന്യൂസ് മിനിറ്റ് ലേഖനം പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ വിമര്‍ശനം.

'തനിഷ്‌ക് ജ്വല്ലറി പരസ്യ വിവാദത്തിന് ദുഃഖപര്യവസാനമായിരിക്കുന്നു. ധീരതയിലൂടെയും വ്യത്യസ്തതയിലൂടെയും പരമ്പരാഗതമായ യഥാസ്ഥിതികമായ കുടുംബ ജ്വല്ലറികളില്‍ നിന്നും ആളുകളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പരസ്യങ്ങള്‍ ചെയ്യുന്ന ഒരു ബ്രാന്‍ഡ് ഇത്ര വേഗം സമ്മര്‍ദ്ദത്തിന് വഴങ്ങിയത് ആശ്ചര്യപ്പെടുത്തുന്നു', ആദ്യ ട്വീറ്റില്‍ തരൂര്‍ പറയുന്നു.

'അവരുടെ കീഴടങ്ങല്‍ ചിലര്‍ രാജ്യത്ത് അഴിച്ചുവിട്ട ഭയത്തിലേക്കും ഭീഷണിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഞാന്‍ വളര്‍ന്ന ഇന്ത്യ അതില്‍ നിന്ന് തിരിച്ചറിയാനാകാത്തവിധം മോശമായി മാറിയിരിക്കുന്നു. സാമുദായിക വിദ്വേഷം പുതിയ നോര്‍മല്‍ ആകുന്ന ദിവസങ്ങളെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് കൂടിയില്ല', രണ്ടാമത്തെ ട്വീറ്റില്‍ തരൂര്‍ പറയുന്നു.

'ഞാന്‍ വളര്‍ന്ന ഇന്ത്യ തിരിച്ചറിയാനാകാത്തവിധം മോശമായി മാറിയിരിക്കുന്നു'; ശശി തരൂര്‍
ഹിന്ദു യുവതി മുസ്ലിം കുടുംബത്തില്‍; ലവ് ജിഹാദെന്ന് ആരോപണം; തനിഷ്‌ക് സ്വര്‍ണം ബഹിഷ്‌കരിക്കണമെന്ന് ക്യാമ്പെയിന്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹിന്ദു യുവതിയെ മുസ്ലീം കുടുംബത്തിലേക്ക് വിവാഹം കഴിച്ചത് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ട്വിറ്ററില്‍ കാമ്പെയില്‍ ആരംഭിച്ചത്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്നും തീവ്ര ഹിന്ദു ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു. വിദ്വേഷ പ്രചരണങ്ങളെ തുടര്‍ന്ന് തനിഷ്‌ക് പരസ്യം പിന്‍വലിക്കുകയായിരുന്നു.

Related Stories

The Cue
www.thecue.in