ഹത്രാസില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; പ്രതി പിടിയില്‍

ഹത്രാസില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; പ്രതി പിടിയില്‍

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ വീണ്ടും പീഡനം. നാലുവയസ്സുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. സാസ്‌നി ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ ബന്ധുവാണ് ബലാത്സംഗം ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

ഹത്രാസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. കേസ് ഇല്ലാതാക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം നിരസിച്ച് മൃതദേഹം പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമ്പന്ന കുടുംബാംഗമായിരുന്നെങ്കില്‍ ഈ രീതിയില്‍ സംസ്‌കാരിക്കുമോയെന്ന് കോടതി ജില്ലാ മജിസ്‌ട്രേറ്റിനോട് ചോദിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദിവസങ്ങള്‍ക്ക് മുമ്പ് ഹത്രാസ് സ്വദേശിയായ പെണ്‍കുട്ടി അലിഗഢില്‍ പീഡനത്തിരയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി മരിച്ചു.

Related Stories

The Cue
www.thecue.in