ഹത്രാസില്‍ ജാതി ലഹളയ്ക്കായി പോപ്പുലര്‍ ഫ്രണ്ട് 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ് ; നിഷേധിച്ച് സംഘടന

ഹത്രാസില്‍ ജാതി ലഹളയ്ക്കായി പോപ്പുലര്‍ ഫ്രണ്ട് 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ് ; നിഷേധിച്ച് സംഘടന

19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഹത്രാസില്‍ ജാതി ലഹള സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് 50 കോടി രൂപ വിദേശ സഹായം സ്വീകരിച്ചെന്ന് യുപി പൊലീസ്. മൗറീഷ്യസില്‍ നിന്നാണ് ഫണ്ട് നേടിയതെന്നാണ് ആരോപണം. കേസിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ജാതി കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന ആരോപണം ബിജെപി യും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചത്.

ഹത്രാസില്‍ ജാതി ലഹളയ്ക്കായി പോപ്പുലര്‍ ഫ്രണ്ട് 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ് ; നിഷേധിച്ച് സംഘടന
ഹത്രാസില്‍ റിപ്പോര്‍ട്ടിംഗിനുപോയ സിദ്ദിഖിനുമേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ; കേസ് മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ച്

വിഷയം കൈകാര്യം ചെയ്യുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം അസംബന്ധങ്ങള്‍ ഉന്നയിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് പറയുന്നു. ഹത്രാസ് കുടുംബത്തെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടിംഗിനായി പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്നതായ പോസ്റ്ററുകള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയതായും യുപി പൊലീസ് അവകാശപ്പെട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പോപ്പുലര്‍ ഫ്രണ്ടുകാരാണ് ഇവരെന്നും ഹത്രാസിലെ പ്രതിഷേധങ്ങല്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും യുപിയിലെ ബിജെപി വക്താവ് മനീഷ് ശുക്ല ആരോപിച്ചു. വ്യാജ വെബ്‌സൈറ്റുകള്‍ വഴി ഇത്തരം സംഘടനകള്‍ കലാപത്തിന് സമാനമായ സാഹചര്യം ഹത്രാസില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നുമാണ് ബിജെപി ആരോപണം. അഴിമുഖം റിപ്പോര്‍ട്ടറും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ പ്രതിഷേധം ശക്തമാണ്.

Related Stories

The Cue
www.thecue.in