ബംഗളൂരു ലഹരി മരുന്ന് കേസ് : ബിനീഷിന് ക്ലീന്‍ ചിറ്റില്ലെന്ന് ഇ.ഡി

ബംഗളൂരു ലഹരി മരുന്ന് കേസ് : ബിനീഷിന് ക്ലീന്‍ ചിറ്റില്ലെന്ന് ഇ.ഡി

ബംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നുമാണ് സൂചന. ചൊവ്വാഴ്ച ആറ് മണിക്കൂറാണ് ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തത്. തുടര്‍ന്ന് വിട്ടയയ്ക്കുകയായിരുന്നു.

ബംഗളൂരു ലഹരി മരുന്ന് കേസ് : ബിനീഷിന് ക്ലീന്‍ ചിറ്റില്ലെന്ന് ഇ.ഡി
ബിനീഷിന് മണി എക്‌സ്‌ചേഞ്ച് കമ്പനി; ലഹരിമരുന്ന് ഇടപാടിലെ പണം മാറ്റിയെടുക്കാനെന്ന് പി കെ ഫിറോസ്

ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദ് നേരത്തേ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ഇരുവരുടെയും മൊഴികള്‍ അന്വേഷണസംഘം ഒത്തുനോക്കും. ചില മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

20 അക്കൗണ്ടുകളില്‍ നിന്നായി അനൂപ് മുഹമ്മദിന് 30 ലക്ഷം രൂപ ലഭിച്ചെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. പണം നിക്ഷേപിച്ചവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 20 പേരെയും എന്‍ഫോഴ്‌സ്‌മെന്റ് വൈകാതെ ചോദ്യംചെയ്യും.

Related Stories

The Cue
www.thecue.in