'ഹത്രാസിന്റെ പേരില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു'; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖിനെതിരെ വിദ്വേഷ പ്രചരണവുമായി ജനം ടിവി

'ഹത്രാസിന്റെ പേരില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു'; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖിനെതിരെ വിദ്വേഷ പ്രചരണവുമായി ജനം ടിവി

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ വിദ്വേഷ പ്രചരണവുമായി ജനം ടിവി. ഹത്രാസിന്റെ പേരില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെന്നാണ് ജനം ടിവി വാര്‍ത്ത. അഴിമുഖം റിപ്പോര്‍ട്ടറും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമാണ് സിദ്ദിഖ് കാപ്പന്‍. ഏറെക്കാലമായി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിവരുന്നതയാളുമാണ്. റിപ്പോര്‍ട്ടിംഗിനായാണ് ഹത്രാസിലേക്ക് തിരിച്ചത്. എന്നാല്‍ നിരോധനാജ്ഞ ലംഘിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് വഴിമധ്യേ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ കെയുഡബ്ല്യുജെ അപലപിക്കുകയും സിദ്ദിഖിനെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, കേരള മുഖ്യമന്ത്രിമാര്‍ക്കും ഡിജിപിമാര്‍ക്കും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

sys 8
'ഹത്രാസിന്റെ പേരില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു'; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖിനെതിരെ വിദ്വേഷ പ്രചരണവുമായി ജനം ടിവി
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; ബിജെപി ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍

അതിനിടെയാണ് സിദ്ദിഖ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ജനം ടിവി ആദ്യം വാര്‍ത്ത നല്‍കിയത്. ഹത്രാസ് സംഭവം മുതലെടുത്ത് ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ച പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ ആക്രണം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നിന്നും, മുസാഫര്‍ നഗര്‍ സ്വദേശി അതീക് ഉര്‍ റഹ്മാന്‍, ബറേജ് സ്വദേശി മസൂദ് അഹ്മദ്, റാംപൂര്‍ സ്വദേശി അലം, മലപ്പുറം സ്വദേശി സിദ്ദിഖ് എന്നിവര്‍ എത്തിയെന്നാണ് അതില്‍ പറയുന്നത്. എന്നാല്‍ ഹത്രാസിന്റെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ സിദ്ദിഖ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും. എസ്ഡിപിഐ മുഖപത്രമായിരുന്ന തേജസ്, തത്സമയം എന്നിവയുടെ റിപ്പോര്‍ട്ടറും നിലവില്‍ ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖം ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടറുമാണെന്ന് സ്ഥിരീകരിച്ചതായി രണ്ടാമത്തെ വാര്‍ത്തയിലും പറയുന്നു. ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ടിംഗ് നടത്താനായി പോയതിനെയാണ് സിദ്ദിഖ് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന് ജനം ടിവി പ്രചരിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്ന് അറിയിച്ചിട്ടും സിദ്ദിഖിനെ യുപി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

sys 8

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

19 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള അക്രമികള്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായിരുന്നു. ഇതോടെ ഹത്രാസ് സന്ദര്‍ശിക്കുന്നതില്‍ നിന്ന് യുപി പൊലീസ് മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യപ്രവര്‍ത്തകരെയുമെല്ലാം വിലക്കി. തുടര്‍ന്ന് കടുത്ത പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് കുറച്ചുപേര്‍ക്കെങ്കിലും പ്രവേശനം സാധ്യമായത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹ കുറ്റത്തിനുള്ള വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസെടുത്തത്. ആദ്യം പ്രവേശനം നിഷേധിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്നാലെ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, സിപിഎം നേതാക്കള്‍ തുടങ്ങിയവരും ഇവിടെയെത്തി.

Related Stories

No stories found.
logo
The Cue
www.thecue.in