ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യുന്നു

ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ബെംഗളൂരു ഇഡി ചോദ്യം ചെയ്യുന്നു
Published on

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബെംഗളൂരു ശാന്തിനഗറിലുള്ള ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇഡി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

ലഹരിമരുന്ന കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ബെംഗളൂരുവിലെ ഹോട്ടല്‍ ബിസിനസിനടക്കം ബിനീഷ് പണം നല്‍കിയിരുന്നുവെന്ന് അനൂപ് നേരത്തെ മൊഴി നല്‍കിയിരുന്നു. ബിനീഷും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകള്‍, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ബീ ക്യാപിറ്റല്‍സ് ഫോറെക്‌സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവയാകും പ്രധാനമായും ഇഡി അന്വേഷിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in