പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസെടുക്കണം, പ്രതികള്‍ക്ക് നീതിവേണം ; കൂട്ടബലാത്സംഗത്തിലുള്‍പ്പെട്ടവര്‍ക്കായി സവര്‍ണസമ്മേളനം

പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസെടുക്കണം, പ്രതികള്‍ക്ക് നീതിവേണം ; കൂട്ടബലാത്സംഗത്തിലുള്‍പ്പെട്ടവര്‍ക്കായി സവര്‍ണസമ്മേളനം

ഹത്രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സവര്‍ണ്ണസമ്മേളനം. ബിജെപി മുന്‍ എംഎല്‍എ രാജ്‌വീര്‍ സിങ് പെഹല്‍വാന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഇയാളുടെ വീടിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. 19 കാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 4 സവര്‍ണര്‍ക്ക് പിന്‍തുണയര്‍പ്പിച്ചായിരുന്നു ഒത്തുചേരല്‍.

പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസെടുക്കണം, പ്രതികള്‍ക്ക് നീതിവേണം ; കൂട്ടബലാത്സംഗത്തിലുള്‍പ്പെട്ടവര്‍ക്കായി സവര്‍ണസമ്മേളനം
യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്; വിവാദമായി അമല പോളിന്റെ പോസ്റ്റ്

പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു.പ്രതികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങളുമുമുയര്‍ത്തി. കേസിലെ സിബിഐ അന്വേഷണം പെഹല്‍വാന്‍ സ്വാഗതം ചെയ്തു. പെണ്‍കുട്ടിയുടെ കുടുബത്തെയും പൊലീസുകാരെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഉന്നത ജാതിക്കാരായ സന്ദീപ്, രവി, ലവ് കുഷ്, രാമു എന്നിവര്‍ നിരപരാധികളാണെന്നും കേസില്‍ ഉള്‍പ്പെടുത്തിയതാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുറ്റക്കാരായിരുന്നെങ്കില്‍ പ്രതികള്‍ നാടുവിടുമായിരുന്നു. എന്നാല്‍ നാലുപേരെയും അവരവരുടെ വീടുകളില്‍ നിന്നാണ് പിടികൂടിയത്. അവര്‍ക്ക് പങ്കില്ലെന്നാണ് ഇത് തെളിക്കുന്നതെന്നുമായിരുന്നു പെഹല്‍വാന്റെ അവകാശവാദം. ഒരു പ്രതിയുടെ കുടുംബവും യോഗത്തില്‍ പങ്കെടുത്തു. അതേസമയം ഗ്രാമത്തിന് പുറത്ത് പ്രതികളെ പിന്‍തുണച്ചുകൊണ്ട് മറ്റൊരു പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in