സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞു; ഡല്‍ഹിയില്‍ പ്രതിഷേധം

സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞു; ഡല്‍ഹിയില്‍ പ്രതിഷേധം

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹത്രാസിലേക്ക് പുറപ്പെട്ടു. ഇതിനിടെ പ്രതിഷേധക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹനം തടഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാഹുലിന്റെ യാത്രയെന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചിരുന്നു.

ആഗ്രയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രാഹുല്‍ ഗാന്ധിയും സംഘവും സന്ദര്‍ശനം പ്രഖ്യാപിച്ചതോടെ ഡല്‍ഹി- നോയിഡ പാത അടച്ചു. കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. സംഘത്തിനൊപ്പം പോകേണ്ടിയിരുന്ന യുപി പി സി സി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി.

കഴിഞ്ഞ ദിവസം പ്രിയങ്കയും രാഹുലും ഹത്രാസിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും യുപി പൊലീസ് അറസ്റ്റ് ചെയ്ത് തിരിച്ചയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണുമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in