രാഹുലും പ്രിയങ്കയും വീണ്ടും ഹത്രാസിലേക്ക്; 40 എംപിമാരും ഒപ്പം
രാഹുലും പ്രിയങ്കയും വീണ്ടും ഹത്രാസിലേക്ക്; 40 എംപിമാരും ഒപ്പം

ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും 40 കോണ്‍ഗ്രസ് എംപിമാരും ഹത്രാസിലേക്ക് പോകും. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാകും ഇവര്‍ പുറപ്പെടുകയെന്ന്‌ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പുറപ്പട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും വ്യാഴാഴ്ച നോയ്ഡയ്ക്ക് സമീപം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വാഹനം തടഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധവും പൊലീസ് ലാത്തിച്ചാര്‍ജുമുള്‍പ്പടെയുള്ള നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. ബുദ്ധ സര്‍ക്യൂട്ട് അതിഥിമന്ദിരത്തില്‍ കുറച്ചുനേരം തടഞ്ഞുവെച്ച ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം അന്വേഷണസംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നുണരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. കേസിലെ പ്രതികളെയും സാക്ഷികളെയും പൊലീസ് ഉദ്യോഗസ്ഥരെയും നുണപരിശോധനക്ക് വിധേയമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം.

Related Stories

The Cue
www.thecue.in