ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ.ഡി ; സ്വത്ത് വിവരങ്ങള്‍ തേടി കത്ത്

ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ.ഡി ; സ്വത്ത് വിവരങ്ങള്‍ തേടി കത്ത്

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ്. ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11 ന് അസിസ്റ്റന്റ് ഡയറക്ടര്‍, രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ബിനീഷിനെതിരെ കേസെടുത്തതായി ഈ കത്തില്‍ വ്യക്തമാക്കുന്നു.

ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ.ഡി ; സ്വത്ത് വിവരങ്ങള്‍ തേടി കത്ത്
ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചീറ്റില്ലെന്ന് ഇഡി; വീണ്ടും ചോദ്യം ചെയ്യും

യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരം ബിനീഷ് കുറ്റം ചെയ്തതായി സംശയിക്കുന്നതായും, കണ്ടെത്തുന്ന ആസ്തിവകകള്‍ ഇ.ഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബിനീഷിനെ സെപ്റ്റംബര്‍ 9 ന് കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യുഎഎഫ്എക്‌സ് എന്ന വിസ സ്റ്റാമ്പിങ് സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷിന് ലഭിച്ചെന്നും ഇത് അദ്ദേഹത്തിന്റെ ബിനാമി സ്ഥാപനമാണെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിദേശത്തുനിന്നുള്ള പണമിടപാട് സംബന്ധിച്ചെല്ലാം ഇ.ഡി വിവരങ്ങള്‍ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in