'ജലീലിനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍'; പ്രതിപക്ഷ സമരം സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കോടിയേരി

'ജലീലിനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍'; പ്രതിപക്ഷ സമരം സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കോടിയേരി

മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും ചോദ്യം ചെയ്യുന്നതിനായി വിളിച്ചിച്ചത് സാക്ഷിയെന്ന നിലയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവരങ്ങള്‍ ചോദിച്ചറിയുന്നതിനായാണ് ജലീലിനെ വിളിപ്പിച്ചത്. പ്രതിഷേധങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഗുണ്ടാ ആക്രമണമാണ് നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോടിയേരി പറഞ്ഞു.

സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിഷേധങ്ങള്‍ നടത്തുന്നത്. ഇതിന് ജനപിന്തുണയില്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു. ഇതോടെ അറിയപ്പെടുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോണ്‍ഗ്രസും ബിജെപിയും സമരം നയിക്കുന്നത്. മന്ത്രിമാരെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു. കൊല്ലത്ത് വാഹനം കുറുകെ ഇട്ടതും, എകെ ബാലന്റെ വാഹനത്തിന് നേരെ ഏറ് പടക്കം എറിഞ്ഞതും ഇതിന്റെ ഭാഗമാണ്. ഇത് ആസൂത്രിതമായ അട്ടിമറി സമരമാണ്. കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്നതിന് പ്രധാന കാരണം ഇപ്പോള്‍ നടക്കുന്ന സമരങ്ങളാണെന്നും കോടിയേരി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജലീല്‍ രാജിവെക്കേണ്ട യാതൊരാവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലീല്‍ ഇതുവരെ ഒരു കേസിലും പ്രതിയായിട്ടില്ല. അതുകൊണ്ട് തന്നെ ധാര്‍മ്മികതയുടെ വിഷയം ഉദിക്കുന്നുമില്ല. ഖുര്‍ആന്‍ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആന്‍ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആര്‍എസ്എസ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഒപ്പം ചേര്‍ന്നത് എങ്ങനെയാണെന്നും, ഖുര്‍ആന്‍ കൊണ്ടുവന്നതിലും വിതരണം ചെയ്തതിലും ബിജെപി ഉന്നയിക്കുന്ന എതിര്‍പ്പ് പികെ കുഞ്ഞാലിക്കുട്ടി ഏറ്റുപിടിക്കുന്നത് എന്തിനാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

ബിജെപി എങ്ങനെയാണ് മുസ്ലീംലീഗിന് ശത്രുവല്ലാതായത്? ബിജെപി ശത്രുവല്ലെന്ന് മുസ്ലീംലീഗ് പറയുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാനുള്ള നീക്കമാണെന്നും കോടിയേരി ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in