'ഹാന്‍ഡ് പീസ് മതിയോ'; ഫോട്ടോയ്ക്കുള്ള ആക്ഷേപ കമന്റിന് അന്ന ബെന്നിന്റെ മറുപടി
Around us

'ഹാന്‍ഡ് പീസ് മതിയോ'; ഫോട്ടോയ്ക്കുള്ള ആക്ഷേപ കമന്റിന് അന്ന ബെന്നിന്റെ മറുപടി

THE CUE

THE CUE

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്കുള്ള ആക്ഷേപ കമന്റിന് ചുട്ട മറുചോദ്യവുമായി നടി അന്ന ബെന്‍. ലെഗ് പീസ് ഇല്ലേ എന്ന ചോദ്യത്തിന് ഹാന്‍ഡ് പീസ് മതിയോ എന്നായിരുന്നു അന്നയുടെ മറുപടി. സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജനോട് ഐക്യപ്പെട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയുടെ കമന്റ് ബോക്‌സിലാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി ഒരാളെത്തിയത്.

ധരിച്ച വസ്ത്രത്തിന് ഇറക്കം പോരെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം സാദാചാര വാദികള്‍ നടി അനശ്വര രാജന് നേരെ ലൈംഗികാധിക്ഷേപവുമായി രംഗത്തെത്തിയത്. ഇതോടെ നടിക്ക് പിന്‍തുണയുമായി റിമ കല്ലിങ്കല്‍, അനാര്‍ക്കലി മരക്കാര്‍, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, രജിഷ വിജയന്‍, നസ്രിയ നസീം തുടങ്ങിയ നടിമാര്‍ എത്തിയിരുന്നു. കാലുകള്‍ കാണിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇവര്‍ നടിയെ പിന്‍തുണച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അത്തരത്തില്‍ വീ ഹാവ് ലെഗ്‌സ് ഹാഷ് ടാഗ് ക്യംപയിന്‍ സമൂഹ മാധ്യമങ്ങളില്‍ പുരോഗമിക്കുകയാണ്. അതേസമയം സദാചാര ആക്രണത്തില്‍ തക്ക മറുപടിയുമായി അനശ്വര രാജനും എത്തിയിരുന്നു. ഞാന്‍ എന്തുചെയ്യുന്നുവെന്നോര്‍ത്ത് ആശങ്കപ്പെടേണ്ട. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെയോര്‍ത്ത് ആശങ്കപ്പെടൂ എന്നായിരുന്നു അനശ്വരയുടെ മറുപടി.

The Cue
www.thecue.in