മോദി ഭരണത്തില്‍ നാല് വര്‍ഷത്തിനിടെ കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയത് 38 പേര്‍

മോദി ഭരണത്തില്‍ നാല് വര്‍ഷത്തിനിടെ കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയത് 38 പേര്‍

നരേന്ദ്രമോദി ഭരണത്തില്‍ നാല് വര്‍ഷത്തിനിടെ രാജ്യത്ത് കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയത് 38 പേര്‍. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സിബിഐ അന്വേഷണം നേരിടുന്നവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തില്‍ നിന്നുള്ള എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിനായിരുന്നു ധനസഹമന്ത്രി അനുരാഗ് സിങ് താക്കുറിന്റെ മറുപടി. 1.1 2015 നും 31.12. 2019 നും ഇടയില്‍ ബാങ്കുകളുമായുള്ള ഇടപാടുകളില്‍ വന്‍ തുകകളുടെ തട്ടിപ്പ് നടത്തി 38 പേര്‍ രാജ്യം വിട്ടെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

മോദി ഭരണത്തില്‍ നാല് വര്‍ഷത്തിനിടെ കോടികളുടെ വെട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയത് 38 പേര്‍
നിക്ഷേപക്കുരുക്കിയില്‍ നിന്നും കരകയറാനാവാതെ ലീഗും കമറുദ്ദീനും; സമരം ശക്തമാക്കാന്‍ സിപിഎം

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി ഉള്‍പ്പെടെയുള്ള അതിസമ്പന്നരാണ് പട്ടികയിലുള്ളത്. ഇതില്‍ 20 പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിനെ സമീപിച്ചെന്ന് മന്ത്രി വിശദീകരിച്ചു. 14 പേരെ കൈമാറാനായി വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായും 11 പേര്‍ക്കെതിരെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേര്‍സ് നിയമം ചുമത്തിയതായും മന്ത്രി അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി മുങ്ങുന്നവരുടെ മേല്‍ ചുമത്തുന്ന നിയമമാണിത്. എന്നാല്‍ ഇവര്‍ നടത്തിയ ക്രമക്കേടുകളുടെ വ്യാപ്തി മന്ത്രി വിശദീകരിച്ചില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മല്യ ഒന്‍പതിനായിരം കോടിയുടെയും മെഹുല്‍ ചോക്‌സിയും കുടുംബവും പന്ത്രണ്ടായിരം കോടിയുടെയും സാന്‍ഡേസാറ പതിനയ്യായിരം കോടിയുടെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കേസ്. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി വിദേശത്തേക്ക് കടന്നവരില്‍ സണ്ണി കല്‍റ, വിനയ് മിത്തല്‍ എന്നിവരെയാണ് ഇതുവരെ വിദേശത്തുനിന്ന് തിരിച്ചെത്തിക്കാനായത്.

Related Stories

No stories found.
logo
The Cue
www.thecue.in