'ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല'; സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്

കെ ടി ജലീല്‍  
കെ ടി ജലീല്‍  
Published on

മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ എസ് കെ മിശ്ര വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും, അന്വേഷണം പൂര്‍ത്തിയായെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊച്ചി കേന്ദ്രത്തെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ഇഡി മേധാവി തളളി.

മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമില്ലെന്നും, മന്ത്രി നല്‍കിയ മൊഴി തൃപ്തികരമാണെന്നും ന്യൂസ് 18 രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ന്യൂസ് 18 നെ ഉദ്ധരിച്ച് ദ ക്യുവും ഈ വാര്‍ത്ത നല്‍കിയിരുന്നു. രണ്ട് ദിവസമായാണ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in