ചോദ്യം ചെയ്യലില്‍ ജലീലിന്റെ ആദ്യ പ്രതികരണം; 'സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിച്ചില്ല, ഖുര്‍ആന്‍ കൊണ്ടുവന്നതില്‍ വിശദീകരണം നല്‍കി'

കെ ടി ജലീല്‍  
കെ ടി ജലീല്‍  
Published on

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് ചോദ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് മന്ത്രി കെടി ജലീല്‍. യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ കൊണ്ടുവന്നതിനെ കുറിച്ചായിരുന്നു അന്വേഷണം. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും, ഇഡി ആവശ്യപ്പെട്ട വിവരങ്ങളെല്ലാം പങ്കുവെച്ചിട്ടുണ്ടെന്നും ദ ഫെഡറലിന് വേണ്ടി കെകെ ഷാഹിനക്ക് നല്‍കിയ അഭിമുഖത്തില്‍ കെടി ജലീല്‍ പറഞ്ഞു.

'എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം എന്‍ഫോഴ്‌സ്‌മെന്റുമായി പങ്കുവെച്ചു. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സമ്മാനമായി മതഗ്രന്ഥത്തിന്റെ പകര്‍പ്പുകള്‍ യുഎഇ സര്‍ക്കാര്‍ നല്‍കാറുണ്ട്. ഇതില്‍ പുതിയതായോ അസാധാരണമായോ ഒന്നുമില്ല. എന്റെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും സ്വത്ത് വിവരങ്ങളും ഇഡി അധികൃതരുമായി പങ്കുവെച്ചിട്ടുണ്ട്. എല്ലാത്തിനും രേഖകളുണ്ട് എനിക്ക് ഒന്നും ഒളിക്കാനില്ല', മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്ന് മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചത് നിയമലംഘനമാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ താന്‍ യാതൊരു പ്രോട്ടോക്കോള്‍ ലംഘനവും നടത്തിയിട്ടില്ലെന്ന് ജലീല്‍ പ്രതികരിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് യുഎഇ. അവിടെ താമസിക്കുന്ന ഹിന്ദു വിശ്വാസികള്‍ക്കായി, ക്ഷേത്രം നിര്‍മ്മിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന യുഎഇ സര്‍ക്കാര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മതപരമായ ആചാരണങ്ങള്‍ കൈമാറുന്നത് നിയമവിരുദ്ധമല്ലെന്നും ജലീല്‍ പറഞ്ഞു.

കെ ടി ജലീല്‍  
കെടി ജലീലിന് സിപിഎമ്മിന്റെ പിന്തുണ; രാഷ്ട്രീയപ്രേരിതം; ഇഡി മേധാവിയുടെ നടപടി അസാധാരണമെന്നും സെക്രട്ടറിയേറ്റ്

വെള്ളിയാഴ്ചയായിരുന്നു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനം വ്യാപകമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കെ ടി ജലീല്‍  
ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ സംഘര്‍ഷം: ബി. ഗോപാലകൃഷ്ണന് പരിക്ക്

Related Stories

No stories found.
logo
The Cue
www.thecue.in