'കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ വിപ്ലവകരം'; പരിഹസിച്ച് ജോയ് മാത്യു
Around us

'കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ വിപ്ലവകരം'; പരിഹസിച്ച് ജോയ് മാത്യു

THE CUE

THE CUE

യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥമെത്തിച്ച സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെടി ജലീലിനെതിരെ വിമര്‍ശനം ശക്തമായിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ വിപ്ലവകരം എന്ന് പരിഹാസ രൂപേണെ ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

'വിദ്യാര്‍ത്ഥികള്‍ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകന്‍ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം?', ജോയ് മാത്യു കുറിച്ചു.

വെള്ളിയാഴ്ച രാവിലെയായിരുന്നു ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ജലീലിനെ ചോദ്യം ചെയ്തകാര്യം ഇഡി മേധാവി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

The Cue
www.thecue.in