നടന്നത് പ്രാഥമിക ചോദ്യം ചെയ്യല്‍; ജലീലിനെയും ബിനീഷ് കോടിയേരിയെയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

നടന്നത് പ്രാഥമിക ചോദ്യം ചെയ്യല്‍; ജലീലിനെയും ബിനീഷ് കോടിയേരിയെയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും
Published on

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇരുവരില്‍ നിന്നും ഇഡി പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് തേടിയത്.

കെടി ജലീലിന്റെ ഉത്തരങ്ങളില്‍ പൂര്‍ണതൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഇഡി വിട്ടയച്ചതെന്നാണ് സൂചനകള്‍. ഇതില്‍ വ്യക്തത വരുത്താനാകും വീണ്ടും ചോദ്യം ചെയ്യല്‍. മതഗ്രന്ഥങ്ങള്‍ എന്ന പേരില്‍ സ്വര്‍ണം കടത്തിയിരുന്നോ, സ്വപ്നയുമായുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് വെള്ളിയാഴ്ച്ചത്തെ ചോദ്യം ചെയ്യലില്‍ ഇഡി ചോദിച്ചറിഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സ്വപ്‌ന സുരേഷുമായി ഔദ്യോഗിക ബന്ധം മാത്രമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞതായാണ് വിവരം. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ചതിലും, നയതന്ത്രബാഗേജ് കൈകാര്യം ചെയ്തതിലുമുള്ള പ്രോട്ടോക്കോള്‍ ലംഘനത്തെ കുറിച്ചും അറിവുണ്ടായിരുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഈ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാകും വീണ്ടും വിളിപ്പിക്കുക.

നടന്നത് പ്രാഥമിക ചോദ്യം ചെയ്യല്‍; ജലീലിനെയും ബിനീഷ് കോടിയേരിയെയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും
'കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ വിപ്ലവകരം'; പരിഹസിച്ച് ജോയ് മാത്യു

Related Stories

No stories found.
logo
The Cue
www.thecue.in