'തരൂര്‍ വിശ്വപൗരന്‍, ഞങ്ങള്‍ സാധാരണ പൗരന്മാര്‍', ശശി തരൂരിനെതിരെ കെ മുരളീധരന്‍

'തരൂര്‍ വിശ്വപൗരന്‍, ഞങ്ങള്‍ സാധാരണ പൗരന്മാര്‍', ശശി തരൂരിനെതിരെ കെ മുരളീധരന്‍

ശശി തരൂരിനെ പരിഹസിച്ച് കെ മുരളീധരന്‍ എംപി. കേന്ദ്രനേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടിയുമായി ബന്ധപ്പെട്ടായിരുന്നു മുരളീധരന്റെ പരിഹാസം. തരൂര്‍ വിശ്വ പൗരനാണെന്നും തങ്ങളെല്ലാം സാധാരണ പൗരന്മാരാണെന്നുമാണ്, തരൂരിനെതിരെ നടപടി വേണ്ടതല്ലെ എന്ന ചോദ്യത്തിന്, കെ മുരളീധരന്‍ നല്‍കിയ മറുപടി. ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണെന്നും കെ മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അനാരോഗ്യം പോലും വകവെക്കാതെ പാര്‍ട്ടി സംവിധാനം ചലിപ്പിച്ച സോണിയാഗാന്ധിയെ വിമര്‍ശിച്ചത്, എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്നും മുരളീധരന്‍ പറഞ്ഞു. ശശി തരൂരും, പിജെ കുര്യനും കത്തില്‍ ഒപ്പിട്ടിരുന്നുവെങ്കിലും തരൂരിനെ ലക്ഷ്യം വെച്ചായിരുന്നു കെ മുരളീധരന്റെ മറുപടി.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കണവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസിന്റെ നിലപാടിനെ തള്ളി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വിഷയത്തില്‍ തരൂര്‍ സ്വീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in